|
സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഒടുവില്‍ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സിനിമയിലെ ചില രം?ഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയത്. ബീഫ് ബിരിയാണി കഴിക്കുന്ന രം?ഗം ഉള്‍പ്പെടെ ആറിടങ്ങളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹാലിന് പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ ആറിടങ്ങളില്‍ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തണമെന്നായിരുന്നു സിബിഎഫ്‌സിയുടെ നിലപാട്. എന്നാല്‍ ഇതില്‍ നാല് കട്ടുകള്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സിബിഎഫ്സിയും കാത്തലിക് കോണ്‍ഗ്രസും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലില്‍ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം. |