|
ആഘോഷത്തിന്റെ ഫോട്ടോ മകള്‍ ഐശ്വര്യ പങ്കുവച്ചു. അച്ഛനെ 'ലൈഫ്' എന്ന് വിളിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ടു. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍, ഐശ്വര്യ രജനീകാന്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടു ഇങ്ങനെ കുറിച്ചു. 'എന്റെ ജീവിതം.. എന്റെ അച്ഛന്‍.. ജന്മദിനാശംസകള്‍ തലൈവ...'. ആരാധകര്‍ കമന്റ് വിഭാഗത്തില്‍ നടന് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു, 'തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രത്യേക അവസരത്തില്‍ അദ്ദേഹത്തിന് ആശംസകള്‍. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തലമുറകളെ ആകര്‍ഷിക്കുകയും വിപുലമായ പ്രശംസ നേടുകയുമുണ്ടായി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നു. ചലച്ചിത്ര ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് ഈ വര്‍ഷം ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു,' മോദി കുറിച്ചു. |