|
|
|
|
നടന് ഇന്ദ്രന്‍സിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍: സങ്കടത്തോടെ ക്ഷമ ചോദിച്ച് പ്രിയനടന് |
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന് ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്ത്തകന് തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ |
Full Story
|
|
|
|
|
|
|
തെലുങ്ക് സിനിമയില്‍ മമ്മൂട്ടി: ചിത്രത്തിന്റെ പേര് - ഏജന്റ്: റിലീസ് തീയതി പ്രഖ്യാപിച്ചു |
മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഏജന്റ്' ഈ വര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസാകും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ |
Full Story
|
|
|
|
|
|
|
ഗായിക വാണി ജയറാമിന്റെ മരണകാരണം തലയിലേറ്റ മുറിവെന്ന് പൊലീസ് |
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വാണി ജയറാമിന്റെ സംസ്കാരം നടക്കും. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് വീണ് മേശയില്‍ തലയിടിക്കുകയായിരുന്നു. മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്റെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ എത്തിയിട്ടും വാതില്‍ തുറക്കാതെ വന്നപ്പോഴേക്കും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ |
Full Story
|
|
|
|
|
|
|
പത്താന് സിനിമ കണ്ട് ഷാരുഖ് ഖാന് പ്രശംസയുമായി ലോകപ്രശസ്ത എഴുത്തുകാരന് പൗലോ കൊയ്ലോ |
കിംഗ് ഖാന്റെ ഗംഭീര തിരിച്ചുവരവറിയിച്ച് പഠാന് ബോക്സ്ഓഫിസ് തകര്‍ത്ത് പ്രയാണം തുടരുന്നതിനിടെ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന് പൗലോ കൊയ്ലോ. ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്ന കിംഗ് എന്ന പേര് ആവര്‍ത്തിച്ചാണ് ട്വിറ്ററിലൂടെ പൗലോ കൊയ്ലോയുടെ പ്രശംസ. ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തുമാണെന്ന് പറയുന്ന കൊയ്ലോ അതിലെല്ലാമുപരി ഷാരൂഖ് ഗംഭീര നടനുമാണെന്ന് ട്വീറ്റിലൂടെ പറഞ്ഞു.
ഷാരൂഖിനെ അറിയാത്ത പാശ്ചാത്യരാജ്യങ്ങളിലുള്ളവര്ക്ക് താന്‍ മൈ നെയിം ഈസ് ഖാന് ഐ ആം നോട്ട് എ ടെററ്സിറ്റ് എന്ന സിനിമ നിര്‍ദേശിക്കുന്നുവെന്നും പൗലോ കൊയ്ലോ പറയുന്നു. ഷാരൂഖിനെ കാണുന്നതിനായി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകരുടെ കൂട്ടത്തെ താരം അഭിവാദ്യം ചെയ്യുന്ന |
Full Story
|
|
|
|
|
|
|
മദ്യവില വര്‍ധന മയക്കുമരുന്ന് എന്ന തിന്മയിലേക്ക് തള്ളിവിടുമെന്ന് മുരളി ഗോപി |
സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതില്‍ ശ്രദ്ധേയം.
'മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്' മുരളി ഗോപി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് മദ്യവിലയില്‍ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
മദ്യ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല |
Full Story
|
|
|
|
|
|
|
വിജയ്ക്കൊപ്പം വീണ്ടും തൃഷ: 14 വര്‍ഷത്തിനു ശേഷം താരജോഡികള്‍ ഒത്തു ചേരുന്ന ചിത്രം ദളപതി 67 |
14 വര്‍ഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67' ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്. 'എന്റെ പ്രിയപ്പെട്ട ചില ആളുകളെയും വളരെയധികം കഴിവുള്ള ഒരു ടീമിനെയും ഉള്‍ക്കൊള്ളുന്ന ഈ ഐതിഹാസിക പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്', തൃഷ പറഞ്ഞു.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 'കുരുവി' എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളില്‍ താരജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. സംവിധായകന് ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, അര്ജുന്, |
Full Story
|
|
|
|
|
|
|
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓര്‍ത്തെടുത്ത് നടന് ഉണ്ണി മുകുന്ദന് |
തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാന്‍ അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദന് ചിരിയോടെ ചോദിക്കുന്നു.
ഗുജറാത്തില്‍ വളര്‍ന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
'ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാര്‍ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗുജറാത്തില്‍ |
Full Story
|
|
|
|
|
|
|
സൂപ്പര്‍ ഹിറ്റായി മാറി പത്താന്: ആരാധകരോടൊപ്പം വിജയം ആഘോഷിച്ച് ഷാരുഖ് ഖാന് |
പത്താന് വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു.
പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താന്. വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന് സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താന് 200 കോടി രൂപ നേടിയത്.
ഇത് |
Full Story
|
|
|
|
|