Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
സിനിമ
  17-01-2023
ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചു: അമല പോള്‍
പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്ന് നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതിയ കുറിപ്പിലാണ് അമല പോള്‍ തന്റെ വികാരം പങ്കുവെച്ചത്.

''മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും'' - ക്ഷേത്ര രജിസ്റ്ററില്‍ താരം കുറിച്ചു.

നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്.
Full Story
  15-01-2023
ദുബായിയിലെ വഴിയില്‍ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ കാറില്‍ നിന്നിറങ്ങി നീക്കം ചെയ്ത് മോഹന്‍ലാല്‍
ദുബായ് യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങി വരുന്ന മോഹന്‍ലാല്‍ ഫുട്പാത്തില്‍ അലക്ഷ്യമായി കിടന്നിരുന്ന ഏതാനും കടലാസ് കഷണങ്ങള്‍ കൈകൊണ്ട് എടുത്ത് മാറ്റുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു തരത്തിലുള്ള താരജാഡകളുമില്ലാതെയുള്ള മോഹന്‍ലാലിന്റെ പ്രവൃത്തിയെ ആവോളം പ്രശംസിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ ഫാന്‍സ് പേജ് വഴി പ്രചരിക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.
സിനിമയ്ക്ക് അകത്തും പുറത്തും ലക്ഷകണക്കിന് ആരാധകരുള്ള സിനിമാതാരമാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തയുടെ
Full Story
  15-01-2023
സിനിമാ താരം സുനില്‍ സുഖദയുടെ കാറിന് നേരെ തൃശൂരില്‍ ആക്രമണം: സുനിലിന് മര്‍ദനമേറ്റു
രണ്ടു ബൈക്കുകളിലെത്തിയ നാലു പേര്‍ അടങ്ങുന്ന സംഘമാണ് തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ച് നടന്റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

അക്രമി സംഘം തന്നെ മര്‍ദ്ദിച്ചതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായി അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Full Story
  13-01-2023
മുകുന്ദനുണ്ണി അസോസിയേറ്റ് ഇതാ ഒ.ടി.ടിയില്‍: അന്ധവിശ്വാസത്തെ പൊളിക്കുന്നതാണ് കഥ
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ് ഒ.ടി.ടിയില്‍. മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജനുവരി 13 വെള്ളിയാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്.

ചെകുത്താന്റെ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്ന 13 ാം തിയതിയും വെള്ളിയാഴ്ചയും ഒത്തുചേരുന്ന ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയും ഒ.ടി.ടി റിലീസിനുണ്ട്.

നവംബര്‍ 11നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്.

ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത്
Full Story
  13-01-2023
ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ഒന്നിക്കുന്ന 'ഇരട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നൊരുക്കുന്ന, ജോജു ജോര്‍ജ് നായകനാവുന്ന 'ഇരട്ട' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഫെബ്രുവരി 2ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത രോഹിത് എം.ജി. കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ വേഷമെന്ന് അണിയറക്കാര്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും
Full Story
  10-01-2023
തിയേറ്ററില്‍ പ്രകമ്പനം തീര്‍ക്കാന്‍ നാളെ തിയറ്ററുകളില്‍ എത്തുന്നു വിജയുടെ വാരിസ്
ജനുവരി 11ന് സൂര്യനുദിക്കും മുന്‍പേ കേരളത്തിലെ വിജയ് ഫാന്‍സ് ഉണരും, പുതുവര്‍ഷത്തിലെ ആദ്യ വിജയ് ചിത്രം 'വാരിസിന്' പുലര്‍ച്ചെ നാല് മണിക്ക് കേളികൊട്ടുണരും. മൊത്തം 400 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഇതിനോടകം ആദ്യദിന ഷോ ഫുള്‍ ആയിക്കഴിഞ്ഞു. രശ്മിക മന്ദാനയാണ് വാരിസിലെ നായിക.

മഹേഷ് ബാബുവിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ മഹര്‍ഷി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വംശി പൈഡിപ്പള്ളിയാണ് 'വാരിസ്' സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രത്തിന്റെ നിര്‍മാണം.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം,
Full Story
  10-01-2023
അദ്ഭുതങ്ങളുമായി ഷാരുഖ് ഖാന്റെ പത്താന്‍ സിനിമയുടെ റിലീസ് ഇറങ്ങി: ദീപിക, ജോണ്‍ എബ്രഹാം എന്നിവരും താരങ്ങള്‍
'പത്താന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നീണ്ട കാത്തിരിപ്പിനൊടുവില്‍, ഷാരൂഖ് ഖാനും, ദീപിക പദുക്കോണും, ജോണ്‍ എബ്രഹാമും അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 25ന് റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര്‍ പുറത്തിറക്കിയത്.

ഷാരൂഖ്, ദീപിക, ജോണ്‍ എന്നിവരെ കൂടാതെ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനകം തന്നെ ടൈഗര്‍ സിന്ദാ ഹേ, വാര്‍ തുടങ്ങിയ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിന്റെ ഒരു പ്രധാന ഭാഗമാണ് 'പത്താന്‍'.

അതേസമയം, പത്താനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആദിത്യ ചോപ്രയെയും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിനെയും കൊണ്ടൊരു ആക്ഷന്‍ സിനിമ ചെയ്യാന്‍ താന്‍ പ്രേരിപ്പിച്ചു എന്ന് ഷാരൂഖ് ഖാന്‍
Full Story
  09-01-2023
ഞാനും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല: വിശദീകരണവുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്
കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത്. വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജില്‍ വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലീയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം?ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ
Full Story
[46][47][48][49][50]
 
-->




 
Close Window