Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
സിനിമ
  Add your Comment comment
മദ്യവില വര്‍ധന മയക്കുമരുന്ന് എന്ന തിന്മയിലേക്ക് തള്ളിവിടുമെന്ന് മുരളി ഗോപി
Text by TEAM UKMALAYALAM PATHRAM
സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതില്‍ ശ്രദ്ധേയം.

'മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്' മുരളി ഗോപി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് മദ്യവിലയില്‍ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
മദ്യ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window