Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
സിനിമ
  Add your Comment comment
വിജയ്‌ക്കൊപ്പം വീണ്ടും തൃഷ: 14 വര്‍ഷത്തിനു ശേഷം താരജോഡികള്‍ ഒത്തു ചേരുന്ന ചിത്രം ദളപതി 67
Text by TEAM UKMALAYALAM PATHRAM
14 വര്‍ഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67' ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്. 'എന്റെ പ്രിയപ്പെട്ട ചില ആളുകളെയും വളരെയധികം കഴിവുള്ള ഒരു ടീമിനെയും ഉള്‍ക്കൊള്ളുന്ന ഈ ഐതിഹാസിക പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്', തൃഷ പറഞ്ഞു.



14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 'കുരുവി' എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളില്‍ താരജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.
ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് ആണ്.
 
Other News in this category

 
 




 
Close Window