Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
സിനിമ
  Add your Comment comment
തെലുങ്ക് സിനിമയില്‍ മമ്മൂട്ടി: ചിത്രത്തിന്റെ പേര് - ഏജന്റ്: റിലീസ് തീയതി പ്രഖ്യാപിച്ചു
Text by TEAM UKMALAYALAM PATHRAM

മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഏജന്റ്' ഈ വര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസാകും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.


<iframe width="560" height="315" src="https://www.youtube.com/embed/3dfF8jKc5II?start=2" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe>

 
Other News in this category

 
 




 
Close Window