Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
സിനിമ
  30-01-2023
ഇടവേള ബാബുവിനെ ഇന്‍സ്റ്റഗ്രാമില്‍ തെറി വിളിച്ച രണ്ടു പേര്‍ അറസ്റ്റില്‍
നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇന്‍സ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

കൊച്ചി സിറ്റി സൈബര്‍ സെല്‍ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിലാണ് യുവാക്കള്‍
Full Story
  24-01-2023
തെലുങ്കിലേക്കു മാറിയ ഹണി റോസ് തെലുങ്കിലെ പ്രമുഖ നടനൊപ്പമുള്ള ഫോട്ടോകള്‍ വൈറല്‍
തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡി സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായെത്തിയത് മലയാളി താരം ഹണി റോസായിരുന്നു.

ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചത്.

ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹണി റോസും
Full Story
  24-01-2023
വിജയ് സേതുപതി നായകനായി എത്തുന്ന മൈക്കിളിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് നിവിന്‍ പോളി
വിജയ് സേതുപതി, സുന്‍ദീപ് കിഷന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന മൈക്കിളിന്റെ ട്രെയ്ലര്‍ പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യ ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ നിവിന്‍ പോളിയാണ് പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ഗൗതം മേനോന്‍, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.


രഞ്ജിത് ജയക്കൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം
Full Story
  23-01-2023
ദിലീപ് അഭിനയിക്കുന്ന 148-ാമത്തെ സിനിമ: ചിത്രീകരണം ഉടന്‍ ആരംഭിക്കും
ജനപ്രിയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ ആണ് സൂപ്പര്‍ ഗുഡ് ഫിലിംസ് അടുത്തിടെ നിര്‍മ്മിച്ച ചിത്രം. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ 2022 ലെ വമ്പന്‍ ഹിറ്റായി മാറിയ ''പാപ്പന്‍ ''എന്ന ചിത്രത്തിനു ശേഷം ഇഫാര്‍ മീഡിയ ഒരുക്കുന്ന ചിത്രമായിക്കും ദിലീപിന്റെ 148 ആം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.തെന്നിന്ത്യയിലെ വമ്പന്‍ ബാനര്‍ ആയ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ''ഉടല്‍ ''എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാനമികവില്‍ പ്രശംസ നേടിയ രതീഷ് രഘുനന്ദന്‍ ആണ് ഈ ചിത്രം കഥയെഴുതി സംവിധാനം
Full Story
  22-01-2023
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിന് 50 കോടി കളക്ഷന്‍
മലയാളത്തിന്റെ സ്വന്തം മാളികപ്പുറത്തിന് ഏഴാംകടലിനക്കരെയും പെരുമ. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടി. നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂണ്‍. രണ്ടും മൂന്നും ആഴ്ച മിഡില്‍ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്‌ക്രീനുകള്‍ നേടി. യു.കെ., യു.എസ്., സിങ്കപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആണ്.

അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡല്‍ഹി അഹ്‌മദാബാദ് എന്നിവിടങ്ങളില്‍ ചിത്രം മികച്ച റിപ്പോര്‍ട്ടുമായി പ്രദര്‍ശനത്തിലുണ്ട്. കേരളത്തില്‍ മറ്റു റിലീസ് ചിത്രങ്ങളെക്കാളും 'മാളികപ്പുറം' ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. നാലാം
Full Story
  22-01-2023
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാക്കി: സ്വത്തുക്കള്‍ മൊത്തം പണയപ്പെടുത്തേണ്ടി വന്നു - കങ്കണ
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'എമര്‍ജന്‍സി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും നടി തന്നെയാണ്. ഏറെ പ്രതിസന്ധികളാണ് സിനിമ ആരംഭിച്ചതു മുതല്‍ നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. സ്വത്തുക്കളെല്ലാം പണയപ്പെടുത്തേണ്ടി വന്നു. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് ഡെങ്കു ബാധിതയായി. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ കഠിനമായി പരീക്ഷിക്കപ്പെട്ടു. - കങ്കണ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും കുറിപ്പില്‍ കങ്കണ
Full Story
  20-01-2023
വേദിയില്‍ എത്തിയ അപര്‍ണയെ തോളത്തു കയ്യിട്ട് ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ച നിയമ വിദ്യാര്‍ഥിയെ ലോ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തെക്കാണ് സസ്‌പെന്‍ഷന്‍. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.

കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്.


സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി
Full Story
  17-01-2023
തമിഴ് നടന്‍ വിജയുടെ വാര്‍ഷിക വരുമാനം 150 കോടി രൂപ രേഖ പ്രകാരം ആകെ സ്വത്ത് 445 കോടി
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണേ്രത നടന്‍ വിജയ്. ഒരു ചിത്രത്തിന് നൂറ് കോടിക്ക് മുകളിലാണ് താരത്തിന്റെ പ്രതിഫലമെന്നു പറയപ്പെടുന്നു. 445 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷം വിജയ് സമ്പാദിക്കുന്നത് 120 കോടിക്കും 150 കോടിക്കും ഇടയിലാണെന്നൊക്കെ തമിഴ് മാധ്യമങ്ങള്‍ പൊലിപ്പിച്ച് എഴുതുന്നുണ്ട്. തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ബീസ്റ്റ് എന്ന ചിത്രത്തിന് വിജയ് വാങ്ങിയത് നൂറ് കോടിയാണ്. വാരിസിന് താരത്തിന്റെ പ്രതിഫലം 150 കോടിയായി ഉയര്‍ന്നു- ഇതൊക്കെയാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇതരഭാഷാ നടനാണ് വിജയ്. തമിഴ്‌നാടിന് പുറത്തു മാത്രമല്ല, ഇന്ത്യയ്ക്ക്
Full Story
[45][46][47][48][49]
 
-->




 
Close Window