Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
സിനിമ
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓര്‍ത്തെടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍
Text by TEAM UKMALAYALAM PATHRAM
തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാന്‍ അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചിരിയോടെ ചോദിക്കുന്നു.

ഗുജറാത്തില്‍ വളര്‍ന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

'ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്‌സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാര്‍ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗുജറാത്തില്‍ വ്യവസായങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്ന് നില്‍ക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തില്‍ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാന്‍ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നല്‍കുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓര്‍മ്മകളുണ്ട്'- ഉണ്ണി മുകുന്ദന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window