Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
സിനിമ
  28-12-2022
അവതാറിന്റെ രണ്ടാംഭാഗം ഇന്ത്യയില്‍ നിന്നു നേടിയത് 300 കോടി: ലോകമാകെ കളക്ഷന്‍ 7000 കോടി
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍'. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 7000 കോടി കളക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

എന്നാല്‍ , അവതാര്‍ 2 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

ഡിസംബര്‍ 24 ശനിയാഴ്ച 21 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സിനിമ നേടിയത്.
Full Story
  21-12-2022
''യഥാര്‍ത്ഥ ട്രോഫി എന്റെ കയ്യിലാണ് '': ഖത്തറിലെ ഫുട്‌ബോള്‍ ഗാലറിയില്‍ ദീപികക്കൊപ്പമുള്ള ഫോട്ടോയുമായി രണ്‍വീര്‍
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിലെ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക പദുകോണ്‍ എത്തിയിരുന്നു. ഖത്തറിലെ സ്റ്റേഡിയത്തില്‍ ഒരുമിച്ചാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും ലോകകപ്പ് വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ ??കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. തിങ്കളാഴ്ച, രണ്‍വീര്‍ ദീപികയ്‌ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കിട്ടിരുന്നു. ''എന്റെ യഥാര്‍ത്ഥ ട്രോഫി'' എന്നാണ് രണ്‍വീര്‍ ദീപികയെ വിശേഷിപ്പിച്ചത്.

ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കര്‍ ??കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ രണ്‍വീര്‍
Full Story
  21-12-2022
എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ നടന്‍ ഷാരൂഖ് ഖാന്‍
പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.


നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും
സമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.

ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ക്രൂസ്, ഫ്ലോറന്‍സ് പഗ്, ടോം ഹാങ്ക്സ്
Full Story
  20-12-2022
കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്: രോഗാവസ്ഥയില്‍ നിന്നു മുക്തി നേടി ക്യാമറയ്ക്കു മുന്നില്‍ എല്ലാരേയും ചിരിപ്പിച്ച് ശ്രീനിവാസന്‍
സിനിമാ ലോകത്തിനും ഉണര്‍വേകുന്നതായിരുന്നു ശ്രീനിവാസന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ തിരിച്ചുവരവ്. മകന്‍ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് വേളയില്‍ ഒപ്പമുണ്ടായിരുന്നവരില്‍ നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണനുമുണ്ട്. ശ്രീനിവാസന്റെ നര്‍മത്തിന്റെ മര്‍മം അറിഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങളെക്കുറിച്ച് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

'ക്യാമറയുടെ മുന്നില്‍ എത്ര ഊര്‍ജത്തോടെയാണ് ശ്രീനി സാര്‍ സംഭാഷണവും അഭിനയവും കാഴ്ച്ച വയ്ക്കുന്നത്. അതും പ്രേക്ഷകര്‍ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയില്‍. നെടുനീളന്‍ സംഭാഷങ്ങള്‍
Full Story
  20-12-2022
മലയാള സിനിമയിലെ സീനിയര്‍ നടന്‍ പൂജപ്പുര രവി ജീവിത സായാഹ്നത്തില്‍ മൂന്നാറിനപ്പുറത്തുള്ള മറയൂരിലേക്ക് താമസം മാറി
തിരുവനന്തപുരം പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന നടന്‍ പൂജപ്പുര രവി ഇനി അവിടെയുണ്ടാവില്ല. മറയൂരിലെ മകളുടെ അടുത്തേക്ക് താമസം മാറുകയാണ് അദ്ദേഹം. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത വീട്ടിലായിരുന്നു ഇതുവരെ.

മകള്‍ ലക്ഷ്മി മറയൂരിലാണ് താമസം. മകന്‍ യു.കെയിലേക്ക് പോകുന്നു. മരുമകള്‍ വളരെ മുന്‍പേ അവിടെയാണ്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാര്‍ത്ഥ പേര് രവീന്ദ്രന്‍ എന്നാണ്. മലയാള സിനിമാ, സീരിയല്‍ മേഖലകളില്‍ സജീവമായിരുന്ന പൂജപ്പുര രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സഹപ്രവര്‍ത്തകര്‍ ആദരിച്ചു.
Full Story
  18-12-2022
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഖത്തറില്‍ എത്തി
ലോകകപ്പ് മനോഹരമായി ഖത്തര്‍ സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നു. പക്ഷേ, മനോഹരമായി തന്നെ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ എത്തിയത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ്
Full Story
  18-12-2022
സ്ത്രീകള്‍ ദുര്‍ഗാദേവിയുടെ പ്രതിരൂപം; നാം പൊരുതണം' : ദീപികയുടെ ഫോട്ടോ വിവാദത്തില്‍ ദിവ്യ സ്പന്ദന
പഠാന്‍ സിനിമയില്‍ കാവി വസ്ത്രം ധരിച്ചെത്തിയ ദീപിക പദുക്കോണിനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് എംപിയും നടിയുമായ ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.


ദീപിക, സാമന്ത, രശ്മിക എന്നിവര്‍ക്കെതിരെ സമീപകാലങ്ങളിലായി സോഷ്യല്‍ മീഡിയ ട്രോളുകളും ഹേറ്റ് ക്യാമ്പെയിനും വ്യാപകമായിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. 'ഡിവോഴ്സിന്റെ പേരില്‍ സാമന്തയും, അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സായ് പല്ലവിക്കും, വേര്‍പിരിഞ്ഞതിന്റെ പേരില്‍ രശ്മികയ്ക്കും, വസ്ത്രത്തിന്റെ പേരില്‍ ദീപികയ്ക്കും, ഇതുപോലെ പല കാരണങ്ങളാല്‍ നിരവധി സ്ത്രീകള്‍ക്കും ട്രോളുകള്‍ ഒരുപാട് കിട്ടുന്നുണ്ട്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണ്. ദുര്‍ഗാ ദേവിയുടെ
Full Story
  14-12-2022
ഷാരുഖിന്റെയും ദീപികയുടേയും ഫോട്ടോ വിവാദമായി : വിലക്കിനു സൂചന നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍
ബോളിവുഡ് ചിത്രം 'പത്താനി'ലെ ഗാനത്തില്‍ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങള്‍ 'തിരുത്തിയില്ലെങ്കില്‍' ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാറുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

'ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാന്‍ അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശില്‍ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു
Full Story
[48][49][50][51][52]
 
-->




 
Close Window