Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്: രോഗാവസ്ഥയില്‍ നിന്നു മുക്തി നേടി ക്യാമറയ്ക്കു മുന്നില്‍ എല്ലാരേയും ചിരിപ്പിച്ച് ശ്രീനിവാസന്‍
Text by TEAM UKMALAYALAM PATHRAM
സിനിമാ ലോകത്തിനും ഉണര്‍വേകുന്നതായിരുന്നു ശ്രീനിവാസന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ തിരിച്ചുവരവ്. മകന്‍ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് വേളയില്‍ ഒപ്പമുണ്ടായിരുന്നവരില്‍ നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണനുമുണ്ട്. ശ്രീനിവാസന്റെ നര്‍മത്തിന്റെ മര്‍മം അറിഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങളെക്കുറിച്ച് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

'ക്യാമറയുടെ മുന്നില്‍ എത്ര ഊര്‍ജത്തോടെയാണ് ശ്രീനി സാര്‍ സംഭാഷണവും അഭിനയവും കാഴ്ച്ച വയ്ക്കുന്നത്. അതും പ്രേക്ഷകര്‍ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയില്‍. നെടുനീളന്‍ സംഭാഷങ്ങള്‍ നര്‍മ്മവും കൗശലവും കലര്‍ത്തി പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ യൂണിറ്റ് അംഗങ്ങള്‍ ഒന്നടങ്കം ചിരിച്ച് കൊണ്ട് കയ്യടിക്കുന്ന എത്രയോ സന്ദര്ഭങ്ങള്‍ക്ക് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായി.

ഒരു പ്രാവശ്യം ഷോട്ട് തീര്‍ന്ന് കയ്യടിച്ചപ്പോള്‍, ശ്രീനി സാര്‍ പറഞ്ഞ തമാശയുണ്ട്. 'എന്നെ കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്' എന്ന്. പിന്നെയൊരു പൊട്ടിച്ചിരിയായിരുന്നു. വീണ്ടും സെറ്റില്‍ ചിരി പടര്‍ന്നു. ഞാന്‍ അഭിനയിക്കുന്നത് കോടതി സീനായതിനാല്‍ ശ്രീനി സാര്‍, സുധീര്‍ കരമന ചേട്ടന്‍, ശ്രീകാന്ത് മുരളി, ബാലാജി ശര്‍മ്മ, ദീലിപ് മേനോന്‍, നിസാര്‍ ജലീല്‍ എന്നിവരും അറുപതോളം മറ്റു നടീനടന്മാരും, നുറോളം പിന്നണി പ്രവര്‍ത്തകര്‍ക്കും ആഘോഷമായിരുന്നു ആ ദിവസങ്ങള്‍.

ശ്രീനി സാറിനോട് സംസാരിക്കാന്‍ ആരുചെന്നാലും അവരോട് സംസാരിക്കാന്‍ ഒരു വിശേഷം ഉണ്ടാവും അദ്ദേഹത്തിന്. സംഭാഷണത്തിനിടയില്‍ ചെറിയ ചിരിയും അവസാനം ഒരു പൊട്ടിച്ചിരിയും ഉണ്ടാവും. ഞാന്‍ സംസാരിക്കാന്‍ പോയപ്പോള്‍ കാവാലം സാറിന്റെയും നെടുമുടി വേണുച്ചേട്ടന്റെയും വിശേഷം പങ്കിട്ടു. അവിടെയും അദ്ദേഹത്തിന് ഒരു തമാശക്കഥ ഉണ്ടായിരുന്നു.



വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൈപ്പിന്‍മൂട് തമ്പില്‍ ഇടയ്ക്ക് താമസിക്കാന്‍ വരുന്ന വിശേഷങ്ങളും അതിന്റെ ചെറിയ തമാശകളും പൊട്ടിച്ചിരിക്കാന്‍ ഒരു വലിയ തമാശയും ഉണ്ടായിരുന്നു... ഒരു ദിവസം തമ്പില്‍ ശ്രീനി സാര്‍ വന്ന ദിവസം വേണുച്ചേട്ടന്റെ അമ്മയും ഉണ്ടായിരുന്നു... അതിനാല്‍ കൂട്ടുകാരുടെ ഒത്തുകുടല്‍ ഒരു മുറിയിലേക്ക് മാറ്റി... അവിടെ എല്ലാവരും ചീട്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രീനി സാര്‍ ചിട്ട് എടുക്കുന്ന സമയത്ത് തമാശക്ക് ചിട്ട് ഭഗവതി എന്ന് വിളിക്കുമായിരുന്നുവത്രേ... ഇത് മറ്റേ മുറിയില്‍ ഉണ്ടായിരുന്ന വേണു ചേട്ടന്റെ അമ്മ വേണു ചേട്ടനോട് പറഞ്ഞു. നിന്റെ കൂട്ടത്തിലുള്ള ആ കുട്ടിക്ക് നല്ല ഭക്തി ഉണ്ടല്ലോ... ഈ കാലത്തും ഇത്രയും ഭക്തിയുള്ള കുട്ടികള്‍ ഉണ്ടല്ലോ എന്ന്... ഒരു പൊട്ടിച്ചിരിക്ക് അത് കാരണമായി... 'കുറുക്കന്‍' എന്ന സിനിമയുടെ എഴുദിവസങ്ങള്‍ അങ്ങനെ മനോഹരമായി... പ്രിയപ്പെട്ട മനോജ് റംസിങ് (തിരക്കഥ), ജയലാല്‍ (സംവിധായകന്‍) സ്‌നേഹത്തോടെ നന്ദി'
 
Other News in this category

 
 




 
Close Window