Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
''യഥാര്‍ത്ഥ ട്രോഫി എന്റെ കയ്യിലാണ് '': ഖത്തറിലെ ഫുട്‌ബോള്‍ ഗാലറിയില്‍ ദീപികക്കൊപ്പമുള്ള ഫോട്ടോയുമായി രണ്‍വീര്‍
Text by TEAM UKMALAYALAM PATHRAM
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിലെ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക പദുകോണ്‍ എത്തിയിരുന്നു. ഖത്തറിലെ സ്റ്റേഡിയത്തില്‍ ഒരുമിച്ചാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും ലോകകപ്പ് വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ ??കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. തിങ്കളാഴ്ച, രണ്‍വീര്‍ ദീപികയ്‌ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കിട്ടിരുന്നു. ''എന്റെ യഥാര്‍ത്ഥ ട്രോഫി'' എന്നാണ് രണ്‍വീര്‍ ദീപികയെ വിശേഷിപ്പിച്ചത്.

ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കര്‍ ??കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ രണ്‍വീര്‍ പങ്കുവച്ചു. ''ലോക കപ്പ് ട്രോഫിയ്ക്കൊപ്പം എന്റെ ട്രോഫി'' എന്ന ക്യാപ്ഷനും രണ്‍വീര്‍ നല്‍കിയിരുന്നു. കൂടാതെ സ്റ്റേഡിയത്തില്‍ നിന്നുള്ള മറ്റ് ചിത്രങ്ങളും വിഡിയോകളും രണ്‍വീര്‍ പങ്കുവച്ചിരുന്നു.
 
Other News in this category

 
 




 
Close Window