Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
സിനിമ
  02-12-2022
തര്‍ക്കങ്ങള്‍ തീര്‍ന്നു: അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും
ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തിയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു.
Full Story
  02-12-2022
പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്തു: പലതരം കഥകള്‍ മെനഞ്ഞ് ആരാധകര്‍
നടന്‍ , സംവിധായകന്‍, നിര്‍മ്മാതാവ് , ഗായകന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ സുപ്രധാന മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പൃഥ്വിരാജ് സുകുമാരന്‍. മികച്ച ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവ സിനിമകളാക്കുന്നതിനും താരത്തിനുള്ള താത്പര്യം സിനിമാ ലോകത്ത് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ നടക്കുന്നത്.

കമല്‍ഹാസന്‍, എസ്.എസ് രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം മേനോന്‍, നിര്‍മ്മാതാവ് സ്വപ്ന ദത്ത്, അവതാരക അനുപമ ചോപ്ര എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ്
Full Story
  28-11-2022
മകള്‍ക്കൊപ്പം പാട്ടുപാടി ജഗതി ശ്രീകുമാര്‍: ഹാസ്യസമ്രാട്ടില്‍ പ്രതീക്ഷയുടെ ചലനങ്ങള്‍
നടന്‍ ജഗതി ശ്രീകുമാര്‍ ഇനി എന്ന് സിനിമയിലേക്ക് മടങ്ങിയെത്തും എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു സി.ബി.ഐ. ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രം സി.ബി.ഐ. 5 - ദി ബ്രെയ്ന്‍ (CBI 5- The Brain). സി.ബി.ഐ. പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം ഇറങ്ങുമ്പോള്‍ പ്രിയപ്പെട്ട കുറ്റാന്വേഷകന്‍ 'വിക്രം' വീണ്ടും ബിഗ് സ്‌ക്രീനിലെത്തി. ശാരീരിക പരിമിതികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് ചേരും വിധം സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമയില്‍ അവതരിപ്പിച്ചത്.

പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ രസകരമായ ഒരു ഡയലോഗ് പോലും സിനിമയില്‍ ഉണ്ടായില്ല. പഴയതു പോലെ രസിപ്പിക്കുന്ന ഡയലോഗുകളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കിലും ജഗതി ശ്രീകുമാര്‍ വീണ്ടും ചുണ്ടനക്കുന്ന കാഴ്ച ഇതാ ഇവിടെ കാണാം. മകള്‍ പാര്‍വതി ഷോണിനൊപ്പം വീടിന്റെ
Full Story
  26-11-2022
മൊറോക്കോയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ച് പെരുമ്പാവൂര്‍ ആന്റണി
മോഹന്‍ലാല്‍ - പൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനില്‍ അദ്ഭുതം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്‌ഡേറ്റ്‌സുകള്‍ക്കും വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

മൊറോക്കോയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്. ഒരു ടീ ഷര്‍ട്ടും സണ്‍ഗ്ലാസ്സും ധരിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് മുകളില്‍ ഖുറേഷി എന്ന് എഴുതിയ ബോര്‍ഡും കാണാം. എമ്പുരാനെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.

ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ
Full Story
  25-11-2022
അമിതാഭ് ബച്ചന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുത് : ഡല്‍ഹി ഹൈക്കോടതി
ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര്, ചിത്രം, ശബ്ദം എന്നിവ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ബച്ചന് വേണ്ടി കോടതിയില്‍ ഹാജരായത്. ബച്ചന്റെ വ്യക്തിപര വിവരങ്ങളായ പേര്, ശബ്ദം, ചിത്രം എന്നിവയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയെ സമീപിച്ചത്.

അമിതാഭ് ബച്ചനെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവ ഉപയോഗപ്പെടുത്തി നടത്തുന്നത്. അദ്ദേഹത്തിന്റെ പേരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു.

'പ്രശസ്തനായ വ്യക്തിയാണ് വാദിയായ അമിതാഭ് ബച്ചന്‍. സിനിമ,
Full Story
  23-11-2022
മലയാളികളെ ഏറെ ചിരിപ്പിച്ച മുത്താരംകുന്ന് പിഒയില്‍ ഫയല്‍വാനായി അഭിനയിച്ച നടന്‍ മിഗ്ദാദ് അന്തരിച്ചു
ആദ്യകാല ചലച്ചിത്ര നടനും വോളിബാള്‍ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം.
1982ല്‍ ആ ദിവസം എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തിയത്. എന്നാല്‍, സംവിധായകന്‍ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ രാജന്‍പിള്ള എന്ന ഫയല്‍വാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.

ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ല്‍ പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍നിന്ന് വിരമിച്ചു.
Full Story
  23-11-2022
പൃഥ്വിരാജിന്റെ ത്രില്ലര്‍ ചിത്രം ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ്
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്‍- പൃഥ്വിരാജ് സുകുമാരന്‍- നയന്‍താര ചിത്രം 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്''- ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.


'പ്രേമ'ത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. മാര്‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസര്‍
Full Story
  23-11-2022
കന്നഡയില്‍ നിന്നെത്തി മലയാളികളുടെ മനസ്സു കവര്‍ന്ന കാന്താരാ എന്ന സിനിമ തിയേറ്ററില്‍ നേടിയത് 400 കോടി
ഋഷഭ് ഷെട്ടിയുടെ കാന്താര ബോക്സ് ഓഫീസില്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഏവരെയും ഞെട്ടിക്കുന്നത്. റിലീസ് ചെയ്ത് 50-ാം ദിവസം ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ന്റെ കളക്ഷനെയാണ് മറികടന്നത്. ശ്രീനിധി ഷെട്ടിയും യാഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2 കര്‍ണാടകയില്‍ 155 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇതിനെ മറികടന്ന് 168.50 കോടി രൂപയാണ് കാന്താര സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം കൂടി കാന്താര നേടിയിരിക്കുകയാണ്.

ഇതുവരെയുള്ള കണക്ക് പ്രകാരം മൊത്തം 393.31 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതില്‍ 359.31 കോടി രൂപ ഇന്ത്യയില്‍ നിന്നുള്ളതാണ്. 34 കോടി രൂപയാണ് വിദേശ
Full Story
[50][51][52][53][54]
 
-->




 
Close Window