Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
സ്ത്രീകള്‍ ദുര്‍ഗാദേവിയുടെ പ്രതിരൂപം; നാം പൊരുതണം' : ദീപികയുടെ ഫോട്ടോ വിവാദത്തില്‍ ദിവ്യ സ്പന്ദന
Text by TEAM UKMALAYALAM PATHRAM
പഠാന്‍ സിനിമയില്‍ കാവി വസ്ത്രം ധരിച്ചെത്തിയ ദീപിക പദുക്കോണിനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് എംപിയും നടിയുമായ ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.


ദീപിക, സാമന്ത, രശ്മിക എന്നിവര്‍ക്കെതിരെ സമീപകാലങ്ങളിലായി സോഷ്യല്‍ മീഡിയ ട്രോളുകളും ഹേറ്റ് ക്യാമ്പെയിനും വ്യാപകമായിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. 'ഡിവോഴ്സിന്റെ പേരില്‍ സാമന്തയും, അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സായ് പല്ലവിക്കും, വേര്‍പിരിഞ്ഞതിന്റെ പേരില്‍ രശ്മികയ്ക്കും, വസ്ത്രത്തിന്റെ പേരില്‍ ദീപികയ്ക്കും, ഇതുപോലെ പല കാരണങ്ങളാല്‍ നിരവധി സ്ത്രീകള്‍ക്കും ട്രോളുകള്‍ ഒരുപാട് കിട്ടുന്നുണ്ട്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണ്. ദുര്‍ഗാ ദേവിയുടെ പ്രതിരൂപമാണ് സ്ത്രീകള്‍. പുരുഷാധിപത്യമെന്ന വിപത്തിനെതിരെ നാം പടപൊരുതണം'- ദിവ്യ സ്പന്ദന എംപി പറഞ്ഞു.
ഷാറുഖ് ഖാനും ദീപിക പദുകോണും അഭിനയിച്ച പത്താനിനിലെ ബേഷെരം രംഗ് ഗാനത്തെ ചൊല്ലിയുള്ള പ്രതിഷേധം തുടരുകയാണ്.ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം.ബജരംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് കര്‍ണി സേന അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.മധ്യപ്രദേശ് മഹാരാഷ്ട്ര മേഖലകളിലാണ് പ്രതിഷേധം കനക്കുന്നത്. മുസ്ലിംങ്ങള്‍ക്കിടയിലെ പ്രബലവിഭാഗമായ പത്താന്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് ഉലെമ ബോര്‍ഡിന്റെ പ്രതിഷേധം. സിനിമയ്ക്ക് എതിരായ പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത ട്വിറ്ററില്‍ പങ്ക് വച്ച കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രി സ്മ്യതി ഇറാനിയുടെ വീഡിയോയില്‍ വാഗ്വാദം തുടരുകയാണ്.സ്ത്രീത്വത്തെ അപമാനിച്ച റിജു ദത്ത മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.അതിനിടെ മധ്യപ്രദേശില്‍ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലത്തേക്ക് വിഎച്ച്പി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
 
Other News in this category

 
 




 
Close Window