Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഖത്തറില്‍ എത്തി
Text by TEAM UKMALAYALAM PATHRAM
ലോകകപ്പ് മനോഹരമായി ഖത്തര്‍ സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നു. പക്ഷേ, മനോഹരമായി തന്നെ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ എത്തിയത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില്‍ വച്ച് പുറത്തിറക്കിയിരുന്നു.
 
Other News in this category

 
 




 
Close Window