ഇതു കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നുംനിര്‍ദേശമുണ്ട്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിള്‍ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്. 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയവും പരിഗണനയിലുണ്ട്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയയാണ് ഇത് സംബന്ധിച്ച നിവേദനം പരിഗണിക്കുന്നത്. ജനനനിരക്ക് കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.