Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
യുഎഇയില്‍ നിന്നു നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് എംപോക്‌സ് ബാധ സ്ഥിരീകരിച്ചു: സമ്പര്‍ക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
Text By: Reporter, ukmalayalampathram
കേരളത്തില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. നേരത്തെ യുഎയില്‍ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു അതിന് പിന്നാലെയാണ് ഇപ്പോള്‍ കണ്ണൂര്‍ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
 
Other News in this category

 
 




 
Close Window