സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ച് ഓസ്‌ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കാനാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. നിയമം പാര്‍ലമെന്റില്‍ പാസ്സായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആന്റണി അല്‍ബാനീസ് കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമം ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ നിരോധനം യുവാക്കളെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. |