Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Nov 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്ലാം മുഖ്യമന്ത്രി പറഞ്ഞപോലെയെന്ന് സിപിഎം
reporter

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനും എതിരെ ഇടതു സ്വതന്ത്രനായ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന, മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അജിത് കുമാറിനെതിരായ നടപടിക്ക് അന്വേഷണ റിപ്പോര്‍ട്ട് വരെ കാക്കാനും തീരുമാനിച്ചു.

പി ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്‍വര്‍ ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്നും നേതൃയോഗം തീരുമാനിച്ചു.

അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യം യോഗം പരിഗണിച്ചു. ഈ റിപ്പോര്‍ട്ട് വരെ കാക്കാനാണ് യോഗത്തില്‍ തീരുമാനമായത്. പി ശശി മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇന്നുവരെ ശശിയെ സമീപിച്ചിട്ടില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window