Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
വാര്‍ത്തകള്‍
  19-11-2022
കൊച്ചി കൂട്ടബലാത്സംഗം: നാലു പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകല്‍ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയോ എന്നതില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സംഭവത്തില്‍

Full Story
  19-11-2022
രാജ് ഭവന്‍ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണര്‍

ദില്ലി : രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനധികൃതമായി ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡില്‍ ഓടിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ നിവേദനം കണ്ടിട്ടില്ല. നാട്ടില്‍ ചെന്ന ശേഷം പരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍.ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ്

Full Story
  18-11-2022
മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി, പുറത്താക്കാന്‍ അധികാരമില്ലെന്ന് ഗവര്‍ണര്‍

 ന്യൂഡല്‍ഹി: മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതായി അറിയിച്ചത്, മന്ത്രിയുടെ പ്രസ്താവനയിലുള്ള തന്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.വാര്‍ത്താ ഏജന്‍സിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഗവര്‍ണര്‍ പ്രീതിയില്‍ വിശദീകരണം നല്‍കിയത്. മന്ത്രി ബാലഗോപാല്‍ പ്രാദേശിക വാദത്തിലൂന്നിയ പ്രസ്താവന നടത്തിയതാണ് പ്രീതി പിന്‍വലിക്കാന്‍ ഇടയാക്കിയത്. യുപിയില്‍ ജനിച്ച ഒരാള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എങ്ങനെ ധാരണയുണ്ടാകുമെന്നാണ് മന്ത്രി

Full Story
  18-11-2022
പ്രിയയുടെ നിയമനം: അപ്പീല്‍ നല്‍കില്ലെന്ന് വിസി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍നിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പുനപ്പരിശോധനയില്‍ ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്ന് വിസി പറഞ്ഞു. പട്ടികയിലുള്ള മൂന്നു പേരെയും യോഗ്യത പരിശോധിച്ച് പുതിയ പട്ടിക സിന്‍ഡിക്കറ്റിനു മുന്നില്‍ വയ്ക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നും വിസി അറിയിച്ചു.അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് ഇതില്‍ വ്യക്തത തേടി. നിയമന യോഗ്യത സംബന്ധിച്ച്

Full Story
  18-11-2022
വില കുറഞ്ഞ മദ്യം ഉടന്‍ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ഉണ്ടായിരുന്ന ക്ഷാമം തീരുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തും.വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്.ടേണ്‍ ഓവര്‍ ടാക്സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ

Full Story
  17-11-2022
റോഡരികില്‍ നിന്ന ഒമ്പതുവയസുകാരിയെ നിലത്തെറിഞ്ഞ് യുവാവിന്റെ ക്രൂരത

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആണ് ആക്രമിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍, വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റോഡില്‍ നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയുടെ അടുത്തേക്കു വന്ന അബൂബക്കര്‍ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത്

Full Story
  17-11-2022
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

 തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. പിന്നാലെ പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.നഗരസഭയിലേക്ക് കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് ബാരിക്കേഡ് വച്ച് തടയുകയാണ്. ഇപ്പോഴും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല.ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്

Full Story
  17-11-2022
മണ്ണിനടിയില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപെടുത്തി

 കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. പുറത്തെത്തടുത്ത ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചു. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് ഏറെ ആശങ്ക

Full Story
[202][203][204][205][206]
 
-->




 
Close Window