Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
വാര്‍ത്തകള്‍
  16-11-2022
ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍, വിശദീകരണം തേടി രാജ്ഭവന്‍

 തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്എഫ്ഐയുടെ പേരില്‍കാമ്പസില്‍ സ്ഥാപിച്ച ബാനറിനെതിരെ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി രാജ്ഭവന്‍. തിരുവനന്തപുരം സംസ്‌കൃത കോളജിലാണ് ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ബാനര്‍ അഴിച്ചുനീക്കി.കേരള വാഴ്സിറ്റിയോടും കോളജ് പിന്‍സിപ്പിലിനോടുമാണ് രാജ്ഭവന്‍ വിശദീകരണം തേടുക.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാനറിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കാന്‍ വിസി റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം വിവാദമാവുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും

Full Story
  16-11-2022
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ പ്രത്യേക നിയമസഭാസമ്മേളനം

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം.ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല.

സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന

Full Story
  16-11-2022
എസ്ഡിപിഐയുടെ കൊടിയെന്ന് കരുതി പോര്‍ച്ചുഗലിന്റെ കൊടി കീറി

കണ്ണൂര്‍: എസ്ഡിപിഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗലിന്റെ ദേശീയ പതാക വലിച്ചുകീറി യുവാവ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന് പിന്തുണ അര്‍പ്പിച്ചു കൊണ്ടു കെട്ടിയ പതാകയാണ് യുവാവ് കീറിയത്.പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ച് കീറുന്നതിന്റ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവം കണ്ട പോര്‍ച്ചുഗല്‍ ആരാധകരെത്തി ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് എപറഞ്ഞത്.ലോകകപ്പ് തൊട്ടടുത്തെത്തിയതോടെ, ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും കട്ടൗട്ടുകളും കൊടികളുമായി ആഘോഷമാക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍