Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
വാര്‍ത്തകള്‍
  31-10-2022
വഴിയാത്രക്കാരന്‍ ബസിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയെ രക്ഷപെടാന്‍ സഹായിച്ചവര്‍ അറസ്റ്റില്‍

കൊച്ചി; വഴിയാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ പൊലീസ് പിടിയില്‍. തൃക്കാക്കര സ്വദേശി ഇഎ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്‌സല്‍ (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് മന്ത്രിയുടെ നമ്പര്‍ പ്ലേറ്റും കണ്ടെത്തി.ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ഉപയോ?ഗിച്ച ഇന്നോവ കാറില്‍ നിന്നാണ് കേരള സ്റ്റേറ്റ് - 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത്. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി തോപ്പുംപടി പൊലീസ് പറഞ്ഞു.

അജാസ് എന്നയാളുടേതാണ് കാര്‍. അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍

Full Story
  31-10-2022
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ. ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.പൊലീസ് സ്റ്റേഷനിലെ ബാത്റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ്

Full Story
  30-10-2022
നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ നികുതി അടയ്ക്കാത്ത സര്‍വീസ് നടത്താന്‍ അനുവദിക്കില്ല

 തിരുവനന്തപുരം: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റണമെന്നും അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്സേഷന്‍ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ മാറ്റുകയോ അല്ലെങ്കില്‍ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്റ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗലാന്റ്, ഓറീസ, അരുണാചല്‍

Full Story
  30-10-2022
സ്‌കൂളില്‍ കഞ്ചാവ്: സുരക്ഷാ ജീവനക്കാരനും എത്തിച്ചയാളും പിടിയില്‍

കൊച്ചി: സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ്. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇവിടെ നിന്ന് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് നല്‍കിയിരുന്നുവെന്ന് എക്‌സൈസ് സംഘം പറയുന്നു.സുരക്ഷാ ജീവനക്കാരന്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നു. എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജുവാണ് രക്ഷപ്പെട്ടത്.

ഇയാള്‍ ലഹരി സംഘത്തിലെ അംഗമാണെന്ന് എക്‌സൈസ് പറയുന്നു.

Full Story
  30-10-2022
ഹലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേര്‍ മരിച്ചു

സോള്‍: ദക്ഷിണ കൊറിയയിലെ സോളില്‍ ഹലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം ഉണ്ടായത്. തിരക്കില്‍പ്പെട്ട് ശ്വാസ തടസവും, ഹൃദയാഘാതവും ഉണ്ടായാണ് പലരും മരിച്ചത്.നൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി മാസ്‌ക് ഇല്ലാതെ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതായിരുന്നു ആളുകള്‍ ഇവിടെ.തെരുവില്‍ പലരും വീണു കിടക്കുന്നതും ചിലര്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Full Story
  29-10-2022
ഷാരോണിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തു വന്നത്.ആദ്യ രക്തപരിശോധനാ ഫലത്തില്‍ ബിലിറൂബിന്‍ കൗണ്ട് ഒന്നാണ്. എന്നാല്‍ രണ്ടു ദിവസത്തിനിടെ ബിലിറൂബിന്‍ കൗണ്ട് അഞ്ചായി ഉയര്‍ന്നുവെന്ന് റിസള്‍ട്ട് വ്യക്തമാക്കുന്നു. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ഷാരോണിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വ്യക്തമാകുന്നത്.ആന്തരികാവയവങ്ങള്‍ക്കും കാര്യമായ തകരാറൊന്നും ആദ്യ പരിശോധനാഫലത്തില്‍ സൂചിപ്പിക്കുന്നില്ല. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും

Full Story
  29-10-2022
തൃശൂര്‍ മതിലകത്ത് എസ്‌ഐക്ക് നേരെ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം

തൃശൂര്‍: തൃശൂര്‍ മതിലകം എസ് ഐ മിഥുന്‍ മാത്യുവിനെ ക്രിമിനല്‍ സംഘം ആക്രമിച്ചു. എസ്ഐയുടെ മുഖത്ത് പരിക്കേറ്റു. പൊലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു.ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ലഹരി വില്‍പ്പന നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ പിടിക്കാനായി എസ് ഐ മിഥുന്‍ മാത്യുവും സംഘവും പോകുകയായിരുന്നു.

ഇതിനിടെ ശ്രീനാരായണപുരം പതിയാശേരി എന്ന സ്ഥലത്തു വെച്ച് വഴിയരികില്‍ നിന്ന മൂവര്‍ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തു.ഇതിനിടെ ഇവര്‍ പൊലീസിനെ

Full Story
  29-10-2022
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു

ജയ്പൂര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു എന്ന വിവാദം കത്തുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും, സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് എന്നിവയും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, ഈ സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കനത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും

Full Story
[204][205][206][207][208]
 
-->




 
Close Window