Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
വാര്‍ത്തകള്‍
  20-10-2022
സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: സ്റ്റേഷനിലെത്തിയ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ദക്ഷിണ മേഖല ഐജി പി പ്രകാശാണ് നടപടി സ്വീകരിച്ചത്. നേരത്തെ, പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷംപേരൂര്‍ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും പൊലീസ് മര്‍ദിക്കുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്,

Full Story
  20-10-2022
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസിലെ പരാതിക്കാരി വീണ്ടും

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി നടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസില്‍ പാലാരിവട്ടം പൊലീസും സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു. വ്യാജ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസിന്റെ നിയമസഭാംഗം എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.എല്‍ദോസ് സംസ്ഥാനം വിട്ടുപോവരുത്, ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണം

Full Story
  19-10-2022
കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി. തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടിയിലെ പരമാധികാരി ഇനി ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇനി ഖാര്‍ഗെ കൈക്കൊള്ളും.

താന്‍ ഇനി ഖാര്‍ഗെയോട് റിപ്പോര്‍ട്ട്

Full Story
  19-10-2022
കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കുമെതിരേയുള്ള നരഹത്യ വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.കേസിന്റെ വിചാരണ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നിലേക്കാണ് കേസിന്റെ വിചാരണ മാറ്റിയത്. ജൂലൈ 20 ന് വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു.കേസില്‍ ശ്രീറാമിനെതിരെ 304 (2) വകുപ്പ് ആണ് പൊലീസ് ചുമത്തിയിരുന്നത്. 304 (2) അനുസരിച്ച് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍

Full Story
  19-10-2022
15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നു തന്നെ ഇറക്കണമെന്ന് വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് സ്വാഭാവിക നടപടിയല്ലെന്നും , ചട്ടവിരുദ്ധമാണെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കാനും വിസി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള മുന്‍തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
Full Story

  18-10-2022
ഇലന്തൂര്‍ നരബലി: അവയവക്കടത്ത് നടന്നിട്ടില്ലെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വളരെ വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം എടുക്കുന്നത്. ഒരു വീട്ടില്‍ വെച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് എടുക്കാനാവില്ല. എന്നാല്‍ അവയവക്കച്ചവടം നടത്താമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെയും ലൈലയേയും കബളിപ്പിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഒരുപാട് ശാസ്ത്രീയ തെളിവുകളും സൈബര്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വിദഗ്ധ പരിശോധനകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യം

Full Story
  18-10-2022
നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം തള്ളി വിസി മഹാദേവന്‍ പിള്ള. തീരുമാനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച കത്തില്‍ വൈസ് ചാന്‍സിലര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ പിന്‍വലിച്ച നടപടി തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറവണണെന്നും വിസി കത്തില്‍ ആവശ്യപ്പെടുനന്നുവിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക്

Full Story
  18-10-2022
യൂണിഫോം സിവില്‍ കോഡ്: പാര്‍ലമെന്റിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഏതെങ്കിലും നിയമം നിര്‍മിക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ കോടതിക്കാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിക്കു സാധുതയില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.വിവിധ മതത്തില്‍ പെട്ടവര്‍ വ്യത്യസ്ത സ്വത്തു നിയമവും വിവാഹ നിയമവും പിന്തുടരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമാണ്. എന്നാല്‍ ഇതില്‍ നിയമം നിര്‍മിക്കുന്നത് നയപരമായ കാര്യമാണ്. ഇതില്‍ നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ല. നിയമ നിര്‍മാണത്തിനു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Full Story
[208][209][210][211][212]
 
-->




 
Close Window