Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
വാര്‍ത്തകള്‍
  23-10-2022
എനിക്കെതിരായ നടപടിയിലൂടെ കോണ്‍ഗ്രസ് പുതിയ മാറ്റത്തിന്റെ സൂചന നല്‍കുന്നു

കൊച്ചി: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നുവന്ന താന്‍ എസ്എഫ്ഐയുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്. കേരള വിദ്യാര്‍ഥി യൂണിയനില്‍ പ്രവര്‍ത്തിച്ച് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകും. ഇനി ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ശക്തമായി പാര്‍ട്ടില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ ഈയവസരം

Full Story
  23-10-2022
ഗവര്‍ണറുമായി തുറന്ന പോരിന് ഒരുങ്ങി എല്‍ഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ, ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ്. നവംബര്‍ 15ന് എല്‍ഡിഎഫ് ധര്‍ണ നടത്തും. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സര്‍ക്കാരാണ് മുന്നോട്ടുപോകുന്നത്.

Full Story

  22-10-2022
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വ്യക്തമായ തെളിവോടു കൂടിയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. എല്‍ദോസിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ പ്രതികരിച്ച മാന്യന്മാര്‍ എന്താണ് ഇപ്പോള്‍ മിണ്ടാത്തതെന്ന് സുധാകരന്‍ ചോദിച്ചു.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ തന്നെ തങ്ങള്‍ പ്രതികരിച്ചു. എല്‍ദോസിനെതിരെ കേസെടുത്തതുപോലെ, സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിമാര്‍ അടക്കം സിപിഎം നേതാക്കളുടെ പേരിലും കേസെടുക്കണം. എല്‍ദോസിന് ഒരു നിയമവും, സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമാണോ

Full Story
  22-10-2022
പെണ്‍കുട്ടിയെ കറുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണവീട്ടില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്. പൊലീസ് അന്വേ,ണം ഊര്‍ജ്ജിതമാക്കിയിട്ടു

Full Story
  22-10-2022
ചൈനീസ് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് പുറത്താക്കി

ബീജിങ്: മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്നു ബലം നിര്‍ബന്ധപൂര്‍വം പുറത്തേക്കു കൊണ്ടുപോയി. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ്, രണ്ടു സുരക്ഷാ ഭടന്മാര്‍ ഹുവിനെ വേദിക്കു പുറത്തേക്കു കൊണ്ടുപോയത്. ഹുവിനെ കോണ്‍ഗ്രസ് വേദിയില്‍നിന്നു പുറത്താക്കിയതാണോയെന്നു വ്യക്തമല്ല. ഇതില്‍ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാര്‍ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. എഴുപത്തിയൊന്‍പതുകാരനായ ഹു ആദ്യ ദിനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍

Full Story
  21-10-2022
പീഡനക്കേസില്‍ നടിക്ക് തിരിച്ചടി, വിചാരണക്കോടതി മാറ്റില്ലെന്ന് സുപ്രീംകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കംസൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയാണ്, കോടതി മാറ്റം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ ജഡ്ജി വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും നടി കോടതിയില്‍ വാദിച്ചിരുന്നു. വിചാരണ കോടതി

Full Story
  21-10-2022
എല്‍ദോസ് കുന്നപ്പള്ളിക്കെതിരേ ഇന്ന് നടപടിയുണ്ടാകുമെന്ന് വി.ഡി. സതീശന്‍

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് തന്നെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ജാമ്യവും എല്‍ദോസിന്റെ വിശദീകരണവും പരിശോധിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറ്റ് നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍കൂര്‍ ജാമ്യത്തിന് പിന്നാലെ എംഎല്‍എയുടെ ഓഫീസില്‍ ലഡുവിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ല. എംഎല്‍എക്ക് ജാമ്യം ലഭിച്ചാല്‍ എംഎല്‍എയുടെ ഓഫീസിലിരിക്കുന്നവര്‍ക്ക് സന്തോഷമാവില്ലേ, കുടുംബത്തിന് സന്തോഷമാവില്ലേ, ജയിലില്‍ പോകാത എംഎല്‍എ ഓഫിസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ ലഡുവിതരണം ചെയ്തത് സ്വാഭാവികമാണെന്നും സതീശന്‍ പറഞ്ഞു.എല്‍ദോസിനെതിരെ പാര്‍ട്ടി

Full Story
  20-10-2022
എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് ജാമ്യം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസിന്റെ നിയമസഭാംഗം എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.എല്‍ദോസ് സംസ്ഥാനം വിട്ടുപോവരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ രാവിലെ കോടതി ഇവരുടെ വാദം കേട്ടു.

അധ്യാപികയുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ എല്‍ദോസിനെതിരെ

Full Story
[207][208][209][210][211]
 
-->




 
Close Window