Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
കായികം
  Add your Comment comment
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
Text By: Team ukmalayalampathram
നാല്‍പത്തി ഒന്‍പതു വയസ്സുകാരനായ ഹീത്ത് അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ആഴ്ച്ചകള്‍ക്ക് മുമ്പ് ഹീത്ത് സ്ട്രീക്ക് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. 2005ലാണ് സ്ട്രീക്ക് രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക് സിംബാബ്‌വെ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ടീമിന്റെ നെടുംതൂണായിരുന്നു.

655 ടെസ്റ്റ് 189 ഏകദിനങ്ങളും അദ്ദേഹം സിംബാബ്‌വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 4933 റണ്‍സും 455 വിക്കറ്റുകളും നേടി. സിംബാബ്‌വെയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോര്‍ഡ് സ്ട്രീക്കിന്‌റെ പേരിലാണ്.
 
Other News in this category

 
 




 
Close Window