Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
വാര്‍ത്തകള്‍
  26-09-2022
രാജസ്ഥാനില്‍ വീണ്ടും നാടകീയ സംഭവ വികാസങ്ങള്‍, അശോക് ഗെലോട്ടിനെതിരേ ഒരു വിഭാഗം രംഗത്ത്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നും ആവശ്യപ്പെടുന്നു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്നാണ് ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത

Full Story
  25-09-2022
ചൈനയില്‍ സൈനിക അട്ടിമറി നടന്നതായി അഭ്യൂഹം

ബീജിങ്: ചൈനയില്‍ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ., ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സര്‍വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം ക്യാന്‍സല്‍ ചെയ്തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, വാര്‍ത്തകളോട് ചൈനയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.ശനിയാഴ്ചയാണ് ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സാമൂഹ്യ

Full Story
  25-09-2022
വിടവാങ്ങിയത് നിലമ്പൂരുകാരുടെ സ്വന്തം കുഞ്ഞാക്ക

നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍ മുഹമ്മദ് എന്നാല്‍ അവരുടെ കുഞ്ഞാക്കയാണ്. നിലമ്പൂരുകാര്‍ ഇത്രത്തോളം ചേര്‍ത്തു പിടിച്ച മറ്റൊരു രാഷ്ട്രീയനേതാവില്ല. എട്ടു തവണയാണ് ആര്യാടന്‍ നിലമ്പൂരുനിന്ന് ജനവിധി തേടി നിയമസഭയിലേക്ക് എത്തുന്നത്. ഏഴു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച ജനനേതാവാണ് വിടവാങ്ങിന്നത്.എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ആര്യാടന്റെ രാഷ്ട്രീയ യാത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായതിനു പിന്നാലെ 1965ലാണ് ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നത്. നിലമ്പൂരില്‍ നിന്നു തന്നെയാണ് ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് 67ലും നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോറ്റു. 1969ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആര്യാടനെ

Full Story
  25-09-2022
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.45നാണ് അന്ത്യം. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മരണവാര്‍ത്ത അറിയിച്ചത്.ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആര്യാടന്‍ എഴുപത് വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. 1980ല്‍ നയനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് കൈകാര്യം ചെയ്ത ആര്യാടന്‍ 1995ല്‍ എ കെ

Full Story
  24-09-2022
പതിനേഴുകാരിയുടെ മരണം: മുന്‍മന്ത്രി വിനോദ് ആര്യയേയും മകനെയും ബിജെപി പുറത്താക്കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 17കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പുല്‍കിത് ആര്യയുടെ പിതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപിയില്‍ നിന്നും പുറത്താക്കി. നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി അറിയിച്ചു. അങ്കിത് ആര്യയെ ഉത്തരാഖണ്ഡ് പിന്നോക്ക വിഭാ?ഗ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ബിജെപി സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാ?ഗം ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു.

Full Story

  24-09-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഐയും ഇഡിയും പരിശോധന നടത്തുകയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വിട്ടത്.മുഖംമൂടിയും ഹെല്‍മറ്റും

Full Story
  24-09-2022
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി ഇഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും

Full Story
  23-09-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റും കണ്ടെത്തി, നടപടി രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍

കൊച്ചി: ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് യുവാക്കളെ പ്രരിപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവര്‍ത്തനം നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ വിവിധ സമൂഹമാധ്യമങ്ങള്‍ വഴി രഹസ്യമായി ആശയവിനിമയം നടത്തി. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുക ലക്ഷ്യമിട്ട് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. രാജ്യത്തെ യുവാക്കളെ ലഷ്‌കര്‍ ഇ തയ്ബ,

Full Story
[220][221][222][223][224]
 
-->




 
Close Window