Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
വാര്‍ത്തകള്‍
  01-09-2022
സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകം മേരി റോയ് അന്തരിച്ചു

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്.ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്. 1986ലാണ് തിരുവിതാംകൂര്‍ കൊച്ചിന്‍ പിന്തുടര്‍ച്ച അവകാശനിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പിവി ഐസക്കിന്റെ മകളുമായി 1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

ചെന്നൈ

Full Story
  31-08-2022
കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് എടുക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്.മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 12 മുതല്‍ 14 വരെ

Full Story
  31-08-2022
രാജ്യത്ത് പ്രതിദിനം 82 കൊലപാതകങ്ങള്‍

 ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങള്‍ വീതം നടന്നെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ഓരോ മണിക്കൂറും 11ല്‍ കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ജാര്‍ഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണെന്ന് എന്‍സിആര്‍ബിയുടെ 'ക്രൈം ഇന്‍ ഇന്ത്യ 2021' റിപ്പോര്‍ട്ടില്‍ പറയുന്നു.30,132പേര്‍ ഇരകളായ 29,272 കൊലപാതക കേസുകള്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍ 29,193 കേസുകളാരുന്നു. 0.3 ശതമാനം വര്‍ധനവ്. 1,01,707 കിഡ്നാപ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,04,149പേരാണ് കിഡ്നാപ് ചെയ്യപ്പെട്ടത്. 19.9 ശതമാനം വര്‍ധനവാണ് കിഡ്നാപ് കേസുകളില്‍ സംഭവിച്ചത്. 2020ല്‍

Full Story
  31-08-2022
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജിഡിപി 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. തൊട്ടുമുന്‍പത്തെ പാദമായ ജനുവരി- മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 4.1 ശതമാനമായിരുന്നു.ഇതില്‍ നിന്നാണ് ഏപ്രില്‍ പാദത്തില്‍ മൂന്ന് ഇരട്ടി വര്‍ധന ഉണ്ടായത്.മുന്‍വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഡിപിയില്‍ 20.1 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ സമാനകാലയളവില്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക വളര്‍ച്ച

Full Story
  30-08-2022
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനൊരുങ്ങി ഗാന്ധി കുടുംബം

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചതായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ആരു മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താനാണ്

Full Story
  30-08-2022
ലോകായുക്ത ബില്‍ പാസാക്കി, കറുത്ത ദിനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നും കൂട്ടുനില്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ളതാണ് നിയമഭേദഗതി.ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി. ബില്‍ അവതരിപ്പിക്കുന്നതും

Full Story
  30-08-2022
കൊച്ചിയില്‍ മിന്നല്‍ പ്രളയമുണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് ഇടയാക്കിയ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘവിസ്ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍ പെയ്തതെന്ന് കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു.ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ അറബിക്കടല്‍ വരെ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

Full Story
  29-08-2022
കോണ്‍ഗ്രസിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്, പാര്‍ട്ടിക്ക് ചികിത്സ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് ചികിത്സ ആവശ്യമാണ്. എന്നാല്‍ മരുന്നു നല്‍കുന്നത് ഡോക്ടര്‍മാര്‍ക്ക് പകരം കമ്പോണ്ടര്‍മാര്‍ ആണ്. സംഘടനാ വിഷങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് സമയമില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മെമ്പര്‍മാരെ ഒന്നിപ്പിക്കുന്നതിന് പകരം, അവരെ വിട്ടുകളയുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.'കോണ്‍ഗ്രസിന് എന്റെ ആശംസകള്‍ നേരുന്നു. എന്നാല്‍ ആശംസകളെക്കാള്‍ വേണ്ടത് മരുന്നാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പകരം ആ മരുന്നുകള്‍ നല്‍കുന്നത് കമ്പോണ്ടര്‍മാര്‍ ആണ്. സംസ്ഥാനങ്ങളിലെ നേതാക്കള്‍ ആളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന് പകരം,

Full Story
[234][235][236][237][238]
 
-->




 
Close Window