Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
വാര്‍ത്തകള്‍
  29-08-2022
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉളളതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തെ എതിര്‍ത്തുകൊണ്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട്

Full Story
  29-08-2022
എതിര്‍പ്പ് ആവാം, നിര്‍മാണം തടയരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാനായില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചും നിര്‍മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പൊലീസ്

Full Story
  28-08-2022
എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ഇപി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി

Full Story
  28-08-2022
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി ശശി തരൂരും

ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന്റെ രാജിയില്‍ മൗനം പാലിക്കുന്നതിനെ കുറിച്ച് പരോക്ഷ പ്രതികരണവുമായി ജി 23 അംഗം ശശി തരൂര്‍. നിശബ്ദത ദൈവത്തിന്റെ ഭാഷയാണ്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മോശം മൊഴിമാറ്റമാണെന്ന റൂമി വചനങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു തരുരിന്റെ പ്രതികരണം. ഗുലാംനബിയുടെ രാജിയെ കുറിച്ച് തരൂര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.അതേസമയം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗം ഇന്നും ചേരും. ഉച്ചതിരിഞ്ഞ് 3.30 യ്ക്ക് വെര്‍ച്വലായാണ് യോഗം നടക്കുക.

ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ പുതുക്കിയ ഷെഡ്യൂള്‍

Full Story
  28-08-2022
അവിഹിതമെന്ന് സംശയം, യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിതബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി സുരേഷ്. പാലക്കാട് പിരായിരി സ്വദേശിയായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ അജയ് ആണ് ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്‌നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം

Full Story
  27-08-2022
എം.എം. മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ന്യൂഡല്‍ഹി: സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള മണിയുടെ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുക. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കുന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗണിക്കുക.വിവാദ പ്രസം?ഗത്തിനെതിരെ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് കോടതി പരി?ഗണിക്കുന്നത്. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടില്‍ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്നായിരുന്നു മണിയുടെ പ്രസ്താവന.'പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ.

Full Story
  27-08-2022
കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി, കേന്ദ്രനേതൃത്വത്തിനെതിരേ മനീഷ് തിവാരി

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്ന അവസ്ഥയാണ് പാര്‍ട്ടിയിലെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. ഉപജാപക വൃന്ദ സംസ്‌കാരമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മനീഷ് തിവാരി കുറ്റപ്പെടുത്തി.ജി 23 സംഘം നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.

ജി 23ല്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ്, അനന്തപുര്‍സാഹിബ് എംപി കൂടിയായ തിവാരി.പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതാക്കളുടെ

Full Story
  27-08-2022
ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്നും പെഴ്സനല്‍ സ്റ്റാഫിനെ അയയ്ക്കുന്നത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം രാജ്ഭവനില്‍നിന്നു ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്തുകൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി.''ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പെഴ്സനല്‍ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ, അവര്‍ക്കു കാര്യങ്ങള്‍

Full Story
[235][236][237][238][239]
 
-->




 
Close Window