Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
വാര്‍ത്തകള്‍
  23-08-2022
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. ബൃഹദ് പദ്ധതി നടപ്പാക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാണ്.

Full Story
  22-08-2022
സീറ്റ് തന്നില്ലെങ്കില്‍ വെറെ വഴി നോക്കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയും എഎപിയും മാത്രമല്ല, മറ്റു പലര്‍ക്കും തന്നോട് താത്പര്യമുണ്ടെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'മുന്നിലുള്ള എല്ലാ 'ഓപ്ഷനുകളെ' കുറിച്ചും ഗൗരവമായി പരിശോധിക്കുകയാണ്. ഇനി മത്സരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മത്സരത്തിന് ടിക്കറ്റ് നല്‍കിയാല്‍, അത് ഒരു ഓപ്ഷനായിരിക്കാം. മറ്റ് ഓപ്ഷനുകളുമുണ്ട്'- തരൂര്‍ പറഞ്ഞു.ഇപ്പോള്‍ അതിലേക്കൊന്നും കടക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ പൊതു ജീവിതം എടുത്താല്‍, എവിടെയും ഒന്നിനുവേണ്ടിയും യാചിക്കാന്‍

Full Story
  22-08-2022
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ഭവനപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുതിയ നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി മത്സ്യത്തൊഴിലാളി ഭവനപദ്ധതിക്ക് വിട്ടു നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയാണ് വിട്ടുനല്‍കുക. തിരുവനന്തപുരം നഗരസഭയുടെ രണ്ടേക്കര്‍ ഭൂമി കൂടി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി നല്‍കും.പത്ത് ഏക്കറിലാകും ഭവന സമുച്ചയം നിര്‍മ്മിക്കുക 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാകും ഫ്‌ലാറ്റ് നല്‍കുക. ആദ്യം 335 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാും മുന്‍ഗണന നല്‍കുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കാനും മന്ത്രിസഭ ഉപസമിതി

Full Story
  22-08-2022
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരനെ പിടികൂടിയതായി റഷ്യ

മോസ്‌കോ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടിയതായി റഷ്യ. ഇന്ത്യന്‍ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു.സെന്‍ട്രല്‍ ഏഷ്യന്‍ പ്രദേശത്തുനിന്നുള്ളയാണ് പിടിയിലായത്. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയില്‍ ചാവേര്‍ സ്ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.

റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പോകാനുള്ള രേഖകള്‍ റെഡിയാക്കാനുമാണ് ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുര്‍ക്കിയില്‍ വെച്ചാണ് ഇയാളെ ചാവേറായി ഐഎസ് സംഘത്തില്‍ ചേര്‍ത്തതെന്നും റഷ്യന്‍ ഫെഡറല്‍

Full Story
  21-08-2022
ചൈനീസ് ലോണ്‍ ആപ്പ് വഴി നഷ്ടമായത് 500 കോടി

ന്യൂഡല്‍ഹി: ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 100ലധികം ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചൈനീസ് പൗരന്മാരാണ് ആപ്പുകള്‍ക്ക് പിന്നിലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.കഴിഞ്ഞ രണ്ടുമാസമായി ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് ഇവ ചൈനയിലേയും ഹോങ്കോങ്ങിലേയും സെര്‍വറിലേക്ക്

Full Story
  21-08-2022
ഐഎസില്‍ ചേര്‍ന്ന മലയാളിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

 ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലായാളിയെ പറ്റി അന്വേഷിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഐഎസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് മലയാളി ചാവേറിനെ കുറിച്ച് വിവരമുള്ളത്. അബൂബക്കര്‍ അല്‍ഹിന്ദി എന്നാണ് ഇയാളുടെ പേരെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് ഇന്ത്യന്‍ ഏജന്‍സികളുടെ കണക്കുകള്‍. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇദ്ദേഹത്തെ പറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യവും

Full Story
  21-08-2022
സ്റ്റുഡന്റ് വിസയെത്താന്‍ വൈകി, ഇരുപത്തിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്റ്റുഡന്റ് വിസ വൈകിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം 23 -കാരന്‍ ആത്മഹത്യ ചെയ്തു. ഈ മരണത്തെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു, ഇതൊരു മുന്നറിയിപ്പായും കാണേണ്ടിയിരിക്കുന്നു... കാരണം എന്താണെന്നല്ല? ആ 23 -കാരന്റെ ജീവിതം തന്നെ പറയും അതിനുള്ള ഉത്തരം.ഏതെങ്കിലും വിദേശ രാജ്യത്ത് പോയി പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു വികേഷ് സൈനിയുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും പിന്തുണ നല്‍കി. അങ്ങനെ അവന്‍ മിടുക്കനായി പഠിച്ചു ബിരുദം പൂര്‍ത്തിയാക്കി. തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായ ഐ എല്‍ ടി എസും മികച്ച സ്‌കോറോട് തന്നെ പാസായി. അതോടെ വികേഷിന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ ശക്തമായി.

Full Story
  20-08-2022
ദിലീപ് ജഡ്ജിയുമായി ബന്ധമുണ്ടാക്കി, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് നടി

കൊച്ചി: കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണക്കോടതി ജഡ്ജിയുമായും എക്സൈസ് സിഐ ആയ അവരുടെ ഭര്‍ത്താവുമായും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ആശങ്കയുണ്ടെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മാറ്റം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ജഡ്ജിയുമായും കസ്റ്റഡി മര്‍ദന കേസില്‍ ആരോപണ വിധേയനായ ഭര്‍ത്താവുമായും ദിലീപും കൂട്ടാളികളും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാവുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. ദിലീപീന്റെ ഫോണില്‍ നിന്നു തന്നെ കിട്ടിയ ഈ തെളിവുകള്‍

Full Story
[232][233][234][235][236]
 
-->




 
Close Window