Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
വാര്‍ത്തകള്‍
  21-08-2022
ഐഎസില്‍ ചേര്‍ന്ന മലയാളിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

 ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലായാളിയെ പറ്റി അന്വേഷിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഐഎസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് മലയാളി ചാവേറിനെ കുറിച്ച് വിവരമുള്ളത്. അബൂബക്കര്‍ അല്‍ഹിന്ദി എന്നാണ് ഇയാളുടെ പേരെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് ഇന്ത്യന്‍ ഏജന്‍സികളുടെ കണക്കുകള്‍. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇദ്ദേഹത്തെ പറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യവും

Full Story
  21-08-2022
സ്റ്റുഡന്റ് വിസയെത്താന്‍ വൈകി, ഇരുപത്തിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്റ്റുഡന്റ് വിസ വൈകിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം 23 -കാരന്‍ ആത്മഹത്യ ചെയ്തു. ഈ മരണത്തെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു, ഇതൊരു മുന്നറിയിപ്പായും കാണേണ്ടിയിരിക്കുന്നു... കാരണം എന്താണെന്നല്ല? ആ 23 -കാരന്റെ ജീവിതം തന്നെ പറയും അതിനുള്ള ഉത്തരം.ഏതെങ്കിലും വിദേശ രാജ്യത്ത് പോയി പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു വികേഷ് സൈനിയുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും പിന്തുണ നല്‍കി. അങ്ങനെ അവന്‍ മിടുക്കനായി പഠിച്ചു ബിരുദം പൂര്‍ത്തിയാക്കി. തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായ ഐ എല്‍ ടി എസും മികച്ച സ്‌കോറോട് തന്നെ പാസായി. അതോടെ വികേഷിന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ ശക്തമായി.

Full Story
  20-08-2022
ദിലീപ് ജഡ്ജിയുമായി ബന്ധമുണ്ടാക്കി, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് നടി

കൊച്ചി: കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണക്കോടതി ജഡ്ജിയുമായും എക്സൈസ് സിഐ ആയ അവരുടെ ഭര്‍ത്താവുമായും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ആശങ്കയുണ്ടെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മാറ്റം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ജഡ്ജിയുമായും കസ്റ്റഡി മര്‍ദന കേസില്‍ ആരോപണ വിധേയനായ ഭര്‍ത്താവുമായും ദിലീപും കൂട്ടാളികളും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാവുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. ദിലീപീന്റെ ഫോണില്‍ നിന്നു തന്നെ കിട്ടിയ ഈ തെളിവുകള്‍

Full Story
  20-08-2022
ഓപ്പറേഷന്‍ ശുഭയാത്ര, വിസ തട്ടിപ്പും വിദേശ രാജ്യത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും നേരിട്ട് പരാതിപ്പെടാം

തിരുവനന്തപുരം: വിസ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ- മെയില്‍ ഐഡികളും നിലവില്‍വന്നു. കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യവകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളാ പൊലീസാണ് ഇവ സജ്ജമാക്കിയത്.

വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികള്‍ക്ക് ഇനി മുതല്‍ പരാതികള്‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നി ഇ- മെയിലുകള്‍ വഴിയും, 0471-2721547 എന്ന

Full Story
  19-08-2022
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്തും

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പൊലീസ് പറയുന്നു.

ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

Full Story
  19-08-2022
സ്വപ്‌ന സുരേഷിന് തിരിച്ചടി, കേസുകള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും

Full Story
  19-08-2022
കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികള്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ദേശീയ ശരാശരിയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പലമടങ്ങ് മുന്നിലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.കേരളത്തിനു പുറമേ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളത്.

രാജസ്ഥാനാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം.ഭാര്യയോ ജീവിത പങ്കാളിയോ

Full Story
  18-08-2022
കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസില്‍ അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാ?ഗരാജു. സജീവിന്റെ മൃതദേഹം ഫ്‌ലാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അര്‍ഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണര്‍ വിശദീകരിച്ചു.കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡില്‍ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തില്‍ മൃതദേഹം ബെഡ്ഡില്‍ പൊതിങ്ങ് താഴേക്ക് പോകുന്ന രീതിയില്‍ കുത്തി നിര്‍ത്തുന്നതിന് ഒരാള്‍ക്ക്

Full Story
[233][234][235][236][237]
 
-->




 
Close Window