Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
വാര്‍ത്തകള്‍
  14-08-2022
യുവ ഡോക്ടര്‍മാരുടെ ഡാന്‍സ് പങ്കുവച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സാവന്‍ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കടുവ സിനിമയിലെ 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിനാണ് ഇരുവരുടെയും തകര്‍പ്പന്‍ ചുവടുകള്‍.

മന്ത്രിയുടെ കുറിപ്പ്

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍...ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട്

Full Story
  14-08-2022
കൊച്ചിയില്‍ സംഘര്‍ഷം, യുവാവ് കുത്തേറ്റു മരിച്ചു, രണ്ടു പേര്‍ക്ക് പരുക്ക്

 കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് പാലത്തിന് സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് മരിച്ചത്.കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം മുങ്ങിയതായാണ് വിവരം.പുലര്‍ച്ചെ രണ്ട് മണിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. ഈ സമയം റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ഇടപെട്ടു. ഇതിനിടയില്‍ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം

Full Story
  14-08-2022
സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെതിരേ തെളിവില്ലെന്ന് സിബിഐ

കൊച്ചി: ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്.പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ.സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ

Full Story
  13-08-2022
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു വീണ്ടും കോവിഡ്. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ജൂണില്‍ കോവിഡ് ബാധിച്ച സോണിയ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Full Story
  13-08-2022
റിസേര്‍ച്ച് സ്‌കോര്‍ കുറവ്, അഭിമുഖത്തില്‍ കൂടുതലും, പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ അഭിമുഖ പരീക്ഷയുടെ നിര്‍ണായക രേഖ പുറത്ത്. ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. എന്നാല്‍ അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആണ് പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമെന്ന് രേഖയില്‍ വ്യക്തമാകുന്നു.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് നിര്‍ണായക വിവരങ്ങള്‍ പുരത്തു വന്നത്. പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 ആണ്. രണ്ടാം റാങ്ക് ലഭിച്ച ചങ്ങനാശ്ശേരി എസ്ബി കോളജിലെ അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച്

Full Story
  13-08-2022
സല്‍മാന്‍ റുഷ്ദിയുടെ നില അതീവഗുരുതരം, ഇരുപത്തിനാലുകാരന്‍ പിടിയില്‍

 ന്യൂയോര്‍ക്ക്: പൊതു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കഴുത്തില്‍ കുത്തേറ്റ്, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി ഗുരുതര നിലയില്‍ തുടരുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്, 33 വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരെ ഇറാന്‍ നേതാവായ ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ച മതശാസന. റുഷ്ദിയുടെ നോവല്‍ സാത്താന്റെ വചനങ്ങളിലുള്ളത് പ്രവാചക നിന്ദയാണെന്നും അത് എഴുതിയവരെയും പ്രസിദ്ധീകരിച്ചവരെയും വധശിക്ഷയ്ക്കു വിധേയമാക്കണം എന്നുമായിരുന്നു ഫത്വ.റുഷ്ദിയുടെ നാലാമത്തെ പുസ്തകമായി, 1988ലാണ് 'സാത്താനിക് വേഴ്സസ്' പ്രസിദ്ധീകരിച്ചത്. വിവാദമായ പുസ്തകം ഇന്ത്യയും ഇറാനും ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാന്‍ ഖുമൈനി ഫത്വ

Full Story
  12-08-2022
ക്രൈസ്തവ മൃതസംസ്‌കാരം പള്ളി സെമിത്തേരികളില്‍ നടത്തില്ല, പൊതുശ്മശാനങ്ങളില്‍ നടത്തും

കൊച്ചി: ഞായറാഴ്ച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പള്ളി സെമിത്തേരികളില്‍ സംസ്‌കരിക്കില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ കൂട്ട പ്രതിജ്ഞ നടത്തും. ദേവാലയ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എന്ന മിഥ്യാധാരണയില്‍ നിന്നും ക്രൈസ്തവരെ പുറത്തുകൊണ്ടുവരുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തിനെതിരെയുള്ള താക്കീത് കൂടിയാണ് പ്രതിജ്ഞയെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കായി മൃതശരീരം വിട്ടുനല്‍കുക, മരണാന്തരം അവയവദാനം നടത്തുക എന്നീ വിഷയങ്ങളിലും

Full Story
  12-08-2022
ദയാവധത്തിനായി യൂറോപ്പിലേക്ക് പോകുന്ന സുഹൃത്തിനെ തടയണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിനെ തടയണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിയുടെ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഈ അപൂര്‍വ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സുഹൃത്തിന്റെ യാത്ര തടഞ്ഞില്ലെങ്കില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം അത് നികത്താനാവാത്ത നഷ്ടമാകുമെന്നാണ് ഹര്‍ജിയില്‍ യുവതിയുടെ വാദം. നോയിഡ സ്വദേശിയായ 48 കാരന്‍ 2014 മുതല്‍ ക്രോണിക് ഫാറ്റിഗം സിന്‍ഡ്രോം ബാധിതനാണ്. എട്ട് വര്‍ഷമായി കിടപ്പിലാണ്. ഇദ്ദേഹം ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാന്‍ പദ്ധതിയിടുകയാണ്. 70 വയസിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കളുടെ ഏക മകനാണ് യുവതിയുടെ സുഹൃത്ത്. അതുകൊണ്ട് തന്നെ ഇയാള്‍ മരിച്ചാല്‍ കുടുംബത്തിന് വലിയ നഷ്ടമാകുമെന്നും

Full Story
[237][238][239][240][241]
 
-->




 
Close Window