തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നടന്ന ഒരു വയസ്സുകാരന്റെ കൊലപാതക കേസില്‍ നിര്‍ണായകമായ രഹസ്യമൊഴി പുറത്തുവന്നു. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും, ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ഭാര്യ കൃഷ്ണപ്രിയ പൊലീസിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു.
കൃഷ്ണപ്രിയയുടെ മൊഴി കേസില്‍ നിര്‍ണായകമായി മാറുകയാണ്. പല സ്ത്രീകളുമായുള്ള ബന്ധത്തിനും സെക്സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പക കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവദിവസം രാത്രി കുഞ്ഞ് കരഞ്ഞപ്പോള്‍ ഷിജിന്‍ കൈമുട്ട് കൊണ്ട് നെഞ്ചില്‍ അടിച്ചതായും, പുലര്‍ച്ചെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ലെന്നും, ഏറെ നിര്‍ബന്ധിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും കൃഷ്ണപ്രിയ മൊഴി നല്‍കി. കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും ചികിത്സ വൈകിയെന്നും അവര്‍ പറഞ്ഞു.
പല സ്ത്രീകളുമായുള്ള ബന്ധം, സെക്സ് ചാറ്റ് ആപ്പുകളില്‍ സജീവമായിരുന്നത്, സ്വന്തം ഗ്രൂപ്പ് രൂപീകരിച്ച് ചാറ്റ് നടത്തിയത് എന്നിവയെക്കുറിച്ചും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനോട് സ്നേഹം പോലും കാട്ടിയിരുന്നില്ലെന്നും, പുതുപ്പ് കൊണ്ട് മുഖം മൂടി ഉപദ്രവിച്ചിരുന്നുവെന്നും, നിരന്തര പീഡനമാണ് താനും കുഞ്ഞും നേരിട്ടതെന്നും കൃഷ്ണപ്രിയ പൊലീസിനോട് വെളിപ്പെടുത്തി