Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കൂടോത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സതീശന്‍
reporter

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനെ പിടിച്ചുലച്ച കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഞാന്‍ ഈ നാട്ടുകാരനല്ല. മാവിലായിക്കാരനാണ്. അവിടെ ഇതൊന്നുമില്ല എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. കെപിസിസിപ്രസിഡന്റ് സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

ആര്‍ക്കും തന്നെ അപായപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സംഭവത്തില്‍ സുധാകരന്‍ പ്രതികരിച്ചത്. കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം. പ്രാഥമികാന്വേഷണത്തിന്റെ ഭാ?ഗമായി മൊഴിയെടുക്കാനായി പരാതിക്കാരനോട് ഹാജരാകാന്‍ മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window