Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മഴക്കാല മുന്നറിയിപ്പ്: 2014 ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്
reporter

പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നുണ്ടായ നിരവധി അപകടവാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് രം?ഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. 2014നു ശേഷം ഉ?ദ്ഘാടനം ചെയ്ത പാലത്തിനും വിമാനത്താവളത്തിനും സമീപം മഴയത്ത് പോകരുത് എന്നാണ് താരം കുറിച്ചത്. മഴ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. മണ്‍സൂണ്‍ മുന്നറിയിപ്പുകള്‍:- നനഞ്ഞൊഴുകുന്നത് അതിമനോഹരമാണ് .. എന്നാല്‍ 2014 ന് ശേഷം നിര്‍മ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, ഹൈവേകള്‍, ആശുപത്രികള്‍, ട്രെയിനുകള്‍ എന്നിവയ്ക്ക് സമീപം പോകരുത്... ശ്രദ്ധിക്കുക- എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ഓര്‍മിപ്പിച്ചതിന് നന്ദി എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മിച്ചവയാണ് അപകടത്തില്‍പ്പട്ടത് എന്നാണ് ഒരുവിഭാ?ഗത്തിന്റെ വാദം. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം?ഗത്തെത്താറുള്ള നടനാണ് പ്രകാശ് രാജ്.

 
Other News in this category

 
 




 
Close Window