Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മിനിയപ്പലിസില്‍ ഇമിഗ്രേഷന്‍ ഏജന്റിന്റെ വെടിവെപ്പ്; ട്രംപ് ന്യായീകരിച്ചു, പ്രതിഷേധം വ്യാപകം
reporter

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തില്‍ ഇമിഗ്രേഷന്‍ ഏജന്റ് പൊതുവഴിയില്‍ സ്ത്രീയെ വെടിവെച്ച് കൊന്ന സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതിനാലാണ് വെടിവെപ്പ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

''അവള്‍ വളരെ മോശമായി പെരുമാറി. ഉദ്യോഗസ്ഥന്റെ മേല്‍ വാഹനം ഓടിച്ചു കയറ്റി,'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കൊല്ലപ്പെട്ടത് യു.എസ്. പൗരയായ റെനെ നിക്കോള്‍ ഗുഡ് ആണ്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കിടെ കാര്‍ തടഞ്ഞതിനെ അവഗണിച്ച് മുന്നോട്ടെടുത്തപ്പോള്‍ ഉദ്യോഗസ്ഥന്‍ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് കുട്ടികളുടെ അമ്മയും കവിയുമായ റെനെ, ആറു വയസ്സുള്ള മകനെ സ്‌കൂളില്‍ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. കൊളറാഡോയില്‍ ജനിച്ച റെനെ അടുത്തിടെ മിനസോട്ടയിലേക്ക് താമസം മാറിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോള്‍ നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, സിയാറ്റില്‍, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആത്മരക്ഷാര്‍ത്ഥമാണ് ഓഫിസര്‍ വെടിവെച്ചതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.

മുഖംമൂടി ധരിച്ച സായുധ ഉദ്യോഗസ്ഥന്‍ കാര്‍ തടഞ്ഞ് റെനെയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും, കാര്‍ മുന്നോട്ടെടുത്തപ്പോള്‍ വണ്ടിയുടെ മുന്നില്‍ നിന്ന ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം

 
Other News in this category

 
 




 
Close Window