Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പരസ്യവാഗ്ദാനം പാലിച്ചില്ലെന്ന കേസ്: മോഹന്‍ലാലിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി റദ്ദാക്കി
reporter

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പരാതിക്കാരനും ബ്രാന്‍ഡ് അംബാസഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഇടപാട് നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് കേസ് റദ്ദാക്കിയത്.

പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിന് ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. എന്നാല്‍, ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.

സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

 
Other News in this category

 
 




 
Close Window