Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍
reporter

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് അദ്ദേഹം പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം പ്രധാന അന്വേഷണങ്ങള്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.

ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളില്‍ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും, കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെക്കുകയും ചെയ്തു.

കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ രാധാകൃഷ്ണനെതിരെ ഉയര്‍ന്നിരുന്നു. പിന്നീട് അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടായതോടെ വീണ്ടും ശ്രീനഗറിലേക്ക് മാറ്റപ്പെട്ടു.

തനിക്കെതിരായ നടപടി പ്രതികാരപരമാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ അപേക്ഷ തള്ളിയിരുന്നു

 
Other News in this category

 
 




 
Close Window