Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
UK Special
  Add your Comment comment
വെള്ളത്തില്‍ മുങ്ങി താഴ്ന്നവരെ രക്ഷിച്ച റിഷഭ് മരണത്തിനു ശേഷവും ജീവിക്കും: റിഷഭിന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവന്‍ നല്‍കും
Text By: UK Malayalam Pathram
മരണത്തിന് കീഴടങ്ങിയ റുഷഭിന്റെ അവയവങ്ങള്‍ മറ്റ് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി. രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ് റിഷഭ് പട്ടേല്‍. ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഇറങ്ങി ഈ സമ്മറില്‍ ഇതിനോടകം മരണപ്പെട്ടത് 18 പേരാണ്. അതിലൊരാള്‍ രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ്. 28-കാരന്‍ റിഷഭ് പട്ടേലാണ് കുടുംബത്തോടൊപ്പം ന്യൂപോര്‍ട്ട് പാഗ്‌നെലില്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്. ദി ബീച്ചെന്ന് വിളിക്കുന്ന പിക്നിക് സ്പോട്ടില്‍ മേയ് 24-നാണ് സംഭവം നടന്നത്. രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങിയത് ശ്രദ്ധിച്ച് 28-കാരനായ പിതാവ് ഇവരെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവന്‍ റിഷഭ് രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ വംശജനായ റുപേഷിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. റിഷഭിനെ എയര്‍ലിഫ്റ്റ് ചെയ്ത് മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു. രാജ്യത്ത് ചൂട് കാലാവസ്ഥ കൊടുമുടി കയറുമ്പോള്‍ ആളുകള്‍ ആശ്വാസം തേടി ജലാശയങ്ങളില്‍ ഇറങ്ങുകയും, അപകടത്തില്‍ പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
 
Other News in this category

 
 




 
Close Window