Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ചുരുങ്ങിയ കാലം കൊണ്ട് നികുതി വര്‍ധനയില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് റേച്ചല്‍ റീവ്സ്; കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം
reporter

ലണ്ടന്‍: ബ്രിട്ടനിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ചുരുങ്ങിയ കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടിയതിലൂടെ മുന്‍ ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത. ട്രഷറിയുടെ ചുമതലയില്‍ 10 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ബ്രൗണ്‍ 1997 മുതല്‍ 2007 വരെ 59 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റീവ്സ് കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ മാത്രം 44 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം നടക്കാനിരിക്കെ, ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്സ് അനായാസം മറികടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 22 ബില്ല്യണ്‍ പൗണ്ട് അധിക വരുമാനം കണ്ടെത്താനുള്ള ചുമതലയാണ് റീവ്സിന് മുന്നിലുള്ളതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് (IFS) ചൂണ്ടിക്കാണിച്ചു. കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് റീവ്സ് തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇതിനിടെ, വാഹന ഉടമകളില്‍ നിന്നും വര്‍ഷത്തില്‍ 100 പൗണ്ട് അധികം നികുതി ഈടാക്കാനുള്ള പദ്ധതിയും അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുണ്ട്. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനവിലൂടെ ഈ തുക സമാഹരിക്കാനാണ് നീക്കം. നിലവില്‍ ലിറ്ററിന് 5 പെന്‍സ് എന്ന നിരക്കില്‍ ഫ്യൂവല്‍ ഡ്യൂട്ടി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ഈ മരവിപ്പ് നീക്കിയാല്‍ 2029 ആകുമ്പോള്‍ 7.9 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നത് സാധാരണ കുടുംബങ്ങളാണ്. ഭക്ഷ്യവിഭവങ്ങള്‍ മുതല്‍ എനര്‍ജി ചെലവുകള്‍ വരെ ബാധിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. റോഡ് ഹോളേജ് അസോസിയേഷന്‍ നടത്തിയ പരിശോധന പ്രകാരം, ഈ പ്രഖ്യാപനം നടപ്പാക്കിയാല്‍ 2029 വരെ ഓരോ കുടുംബത്തിനും 360 പൗണ്ട് വരെ അധിക ചെലവുകള്‍ നേരിടേണ്ടിവരും. കാര്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്കും 255 പൗണ്ട് വരെ അധിക ചെലവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window