Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ജിസിഎസ്ഇ കോഴ്‌സ് ജയിച്ചാല്‍ വി-ലെവല്‍ കോഴ്‌സുകള്‍: യുകെയില്‍ പഠന സമ്പ്രദായത്തില്‍ വലിയ മാറ്റം
Text By: UK Malayalam Pathram
ജിസിഎസ്ഇ കോഴ്‌സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുങ്ങുന്നു. വി-ലെവല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍, യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്.ഇതിനു മാറ്റം വരുത്തുകയാണ് പുതിയ നയം.

ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്‌സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്‌കരണം.

ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്?സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്‌സകളിലൂടെ സാധിക്കും. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പാകും വി- ലെവല്‍ കോഴ്‌സുകള്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എ-ലെവലിനു പുറമെ ഇപ്പോള്‍ രാജ്യത്ത് തൊള്ളായിരത്തോളം കോഴ്‌സുകളാണ് നിലവിലുള്ളത്. ഇവയെ എല്ലാം ഒരു കുടക്കീഴിലാക്കി പ്രവേശന നടപടികളും മറ്റും ലഘൂകരിക്കുകയും ജോലിസാധ്യതകള്‍ എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
 
Other News in this category

 
 




 
Close Window