Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  13-01-2020
ജനുവരി 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കും; ഇയുവില്‍ തങ്ങുന്ന 1.3 മില്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഈ താമസം തുടരാം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തങ്ങുന്ന 1.3 മില്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഈ താമസം തുടരാം. എന്നാല്‍ ഡിസംബര്‍ 31ന് ശേഷം താമസം തുടരാന്‍ 2021 ജൂണിനുള്ളില്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസിന് അപേക്ഷിക്കണം. അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്കാണ് ഇതിന് അവകാശം. യുകെയില്‍ താമസിക്കുന്ന ഇയു

Full Story
  13-01-2020
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം

ലണ്ടന്‍: പൗരത്വ കരിനിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, സമീക്ഷ UK , ചേതന, ക്രാന്തി എന്നീ സംഘടനകള്‍ ആണ് ഇന്നലെ നടന്ന പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത്.

Full Story
  13-01-2020
തുല്യ ജോലിക്ക് തുല്യ വേതനം; ബി.ബി.സിയോട് നിയമപോരാട്ടം നടത്തിയ സമീറയ്ക്ക് നീതി

ലണ്ടന്‍: തുല്യ വേതനം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കെതിരെ ശബ്ദമുയര്‍ത്തിയ അവതാരക സമീറ അഹമ്മദിന് അനുകൂല വിധിയുമായി കോടതി. ലിംഗ സമത്വം സമീറയ്ക്ക് നിഷേധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രൈബ്യൂണലിന്റെ വിധി. ബിബിസിയിലെ വാര്‍ത്താധിഷ്ഠിത പരിപാടിയായ പോയിന്റ് ഓഫ് വ്യൂവിന്റെ അവതാരകനായ

Full Story
  13-01-2020
വ്യാജ പീഡന ആരോപണം: ഇന്ത്യന്‍ വംശജനായ പൊലീസുകാരന് യുകെയില്‍ 3 വര്‍ഷം തടവ്

ലണ്ടന്‍: ശുചീകരണ തൊഴിലാളിക്കെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച പൊലീസ് കോണ്‍സ്റ്റബിളിന് തടവു ശിക്ഷ വിധിച്ച് യുകെ കോടതി. ഇന്ത്യന്‍ വംശജനായ ഹിതേഷ് ലഖാനി എന്ന പൊലീസുകാരനെയാണ് കോടതി ശിക്ഷിച്ചത്. ആരും നിയമത്തിന് അതീതരല്ല എന്ന ഒരു ഓര്‍മപ്പെടുത്തലാണീ വിധിപ്രസ്താവം എന്നാണ് ശിക്ഷ പ്രഖ്യാപിച്ച ശേഷം യുകെ

Full Story
  13-01-2020
മാഡം തുസാദ്‌സ് മ്യൂസിയത്തില്‍ നിന്ന് 'ഹാരി-മെഗന്‍' മെഴുകു പ്രതിമകള്‍ നീക്കം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളില്‍ നിന്ന് പിന്‍മാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ

Full Story
  12-01-2020
ഒരു ലക്ഷം കുട്ടികള്‍ക്ക് സുരക്ഷിതമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്ല

ലണ്ടന്‍: ലണ്ടനിലെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സുരക്ഷിതമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയിലധികം കുട്ടികളും യുകെയില്‍ തന്നെ ജനിച്ചവരാണ്. തലസ്ഥാന നഗരത്തിലെ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാകാനോ, ബാങ്ക് അക്കൗണ്ടുകള്‍

Full Story
  12-01-2020
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്; ബജറ്റില്‍ ജനം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ

ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്. ചാന്‍സലര്‍ സാജിദ് ജാവിദ് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 നവംബര്‍ ആറിന് നടത്തേണ്ട ബജറ്റ്, തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാര്‍ച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത

Full Story
  12-01-2020
സഹോദരനെ എന്നും ചേര്‍ത്തുപിടിച്ചു, ഇനി പറ്റില്ല, കൈയൊഴിഞ്ഞ് വില്യം; ഹാരി രാജകുമാരനുമായി മുഖാമുഖ ചര്‍ച്ചകള്‍ നടത്താന്‍ രാജ്ഞി

ലണ്ടന്‍: മേഗന്റെയും ഹാരിയുടെയും ഭാവി പരിപാടികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മുതിര്‍ന്ന രാജകുടുംബാംഗങ്ങളുമായി തിങ്കളാഴ്ച്ച ചര്‍ച്ചകള്‍ നടത്തും. രാജ്ഞി തന്നെ നേരിട്ട് ഹാരി രാജകുമാരനുമായി ചര്‍ച്ച നടത്തും. രാജ്ഞിയുടെ സ്വകാര്യ നോര്‍ഫോക്ക് എസ്റ്റേറ്റായ സാന്‍ഡ്രിംഗ്ഹാമില്‍ ചാള്‍സ് രാജകുമാരനും

Full Story
[1194][1195][1196][1197][1198]
 
-->




 
Close Window