Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്; ബജറ്റില്‍ ജനം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
Reporter

ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്. ചാന്‍സലര്‍ സാജിദ് ജാവിദ് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 നവംബര്‍ ആറിന് നടത്തേണ്ട ബജറ്റ്, തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാര്‍ച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. ആദ്യമായാണ് മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ബജറ്റില്‍ ജനം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടിസ്ഥാനസൗകര്യങ്ങളുടെ ഉന്നമനത്തിനായി 100 ബില്യണ്‍ പൗണ്ട് അധികമായി സര്‍ക്കാര്‍ ചെലവഴിക്കുമെന്നാണ് ചാന്‍സലര്‍ പറയുന്നത്. ബ്രക്സിറ്റ് മൂലം കവരുന്ന എല്ലാവിധ സൗകര്യങ്ങളെയും പൂര്‍ണ്ണമായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്‍എച്ച്എസിനു കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതടക്കമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഗവണ്‍മെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബര്‍ കുറ്റപ്പെടുത്തി.

കോടികളോളം പൗണ്ട് രാജ്യത്താകമാനം നിക്ഷേപിക്കപ്പെടുമെന്ന ഉറപ്പും സാജിദ് ജാവേദ് നല്‍കി. രാജ്യത്താകമാനം അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു വന്‍ വ്യതിയാനം ഉണ്ടാകും. എന്നാല്‍ ഗവണ്‍മെന്റ് പ്രഖ്യാപനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി പോകുമെന്ന കുറ്റപ്പെടുത്തലുമായി ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡൊനാല്‍ രംഗത്തെത്തി. ഗവണ്‍മെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ജോണ്‍ മക്ഡൊനാല്‍ അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളില്‍ ഈ ഗവണ്‍മെന്റ് ഒട്ടും തന്നെ ജാഗരൂകരല്ല. ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ നിന്നും, ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ നിന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒന്നുംതന്നെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് മാര്‍ച്ചില്‍ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഇലക്ഷനില്‍ ടോറി പാര്‍ട്ടിക്ക് ലഭിച്ച ഭൂരിപക്ഷം അവരെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുന്നു.

 
Other News in this category

 
 




 
Close Window