Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
നികുതിഭാരം താങ്ങാനാവുന്നില്ല; ലണ്ടന്‍ വിട്ട് ഇന്ത്യയിലേക്കു പോവുകയാണെന്ന് യുകെയിലെ വനിതാ വ്യവസായി
Text By: UK Malayalam Pathram
ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് യുകെയിലെ വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നികുതി അടച്ച് സമ്പാദ്യം മുഴുവന്‍ ഇല്ലാതായെന്നാണ് പല്ലവി പറയുന്നത്. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ താങ്ങാനാവുന്നില്ല. പത്തുവര്‍ഷമായി ലണ്ടനില്‍ താമസിക്കുന്നു. ഇനി ഇവിടെ തുടരാന്‍ വയ്യ. ഇവിടം വിട്ടു പോവുകയാണ് - പല്ലവി കുറിച്ചു.
ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു.ഇവിടെ മക്കള്‍ക്ക് നല്ല ജോലി ലഭിക്കാന്‍ ഇടയില്ലെന്നും ജീവിക്കാന്‍ കഴിയാത്ത നഗരമായി ലണ്ടന്‍ മാറിയെന്നും പല്ലവി കുറ്റപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window