Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രൊഫഷണലുകളുടെ എണ്ണം വര്‍ധിക്കുന്നു
reporter

ലണ്ടന്‍: വിദേശത്ത് നിന്ന് വന്‍തോതില്‍ പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രൊഫഷണുലുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 9,800-ലധികം പ്രൊഫഷണലുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രസിദ്ധീകരിച്ച ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു എ ഇ കഴിഞ്ഞാല്‍ സൗദി അറേബ്യ, യുകെ (1,600 വീതം), ഖത്തര്‍ (1,400), യുഎസ് (1,200) എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ പ്രൊഫഷണലുകള്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി. വിദേശത്ത് നിന്ന് മാത്രമല്ല, ആഭ്യന്തര തലത്തിലും ഈ തിരിച്ചുള്ള ഒഴുക്ക് ശക്തമാണ്. ര്‍ണാടകയില്‍ നിന്ന് ഏകദേശം 7,700 പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മാറി, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ തിരികെ എത്തിയിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നിവയില്‍ മികച്ച വൈദഗ്ധ്യം ഉള്ളവരാണ്. അതേസമയം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിന്റെ ഇന്നൊവേഷന്‍, ടെക്‌നോളജി മേഖലകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുന്നു. പ്രത്യേകിച്ച് പ്രോഡക്ട് മാനേജ്‌മെന്റ്, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലാണ് ഇവരുടെ പങ്ക് നിര്‍ണ്ണായകമായി മാറുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് തുടങ്ങിയ വൈദഗ്ധ്യങ്ങള്‍ മുന്‍നിരയിലാണ്. 2030-ഓടെ 39% പ്രധാന തൊഴില്‍ വൈദഗ്ധ്യങ്ങള്‍ മാറുകയോ കാലഹരണപ്പെടുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു, ഇത് റീ-സ്‌കില്ലിംഗിന്റെ അടിയന്തിര ആവശ്യകതയെ എടുത്തുകാട്ടുന്നു.

കേരളത്തിന്റെ പ്രൊഫഷണല്‍ തൊഴില്‍ ശക്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 172% വളര്‍ച്ച കൈവരിച്ചു. നിലവില്‍ ഈ വിഭാഗത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് കേരളം. ഏകദേശം 40% പ്രൊഫഷണലുകള്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അക്കൗണ്ടന്റ്, അധ്യാപകര്‍ എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. ഇതിലൂടെ ടെക്‌നോളജി, ഫിനാന്‍സ്, വിദ്യാഭ്യാസം എന്നിവയെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി നില്‍ക്കുന്നു.കേരളം ഇന്ത്യയിലെ പ്രധാന റിക്രൂട്ട്‌മെന്റ് മേഖലകളായ ഐടി സേവനങ്ങള്‍, ഫിനാന്‍സ്, ആരോഗ്യം, നിര്‍മാണം എന്നിവയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. അതോടൊപ്പം തന്നെ ബയോടെക്‌നോളജി, ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് എന്നിവയില്‍ ഉപയോഗിക്കപ്പെടാത്ത സാധ്യതകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 37% സ്ത്രീകള്‍ ഉള്‍പ്പെടുന്ന തൊഴില്‍ ശക്തി, ദേശീയ ശരാശരിയായ 30%-നേക്കാള്‍ ഉയര്‍ന്നതാണ്. മിഡ്-ടു-സീനിയര്‍ ലെവല്‍ പ്രൊഫഷണലുകള്‍ ഏറ്റവും വലിയ വിഭാഗമാണ്, ഇത് കേരളത്തിന്റെ ആഗോള മത്സരക്ഷമതയെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പുതിയകാലത്തിന്റെ സാധ്യതകളുപയോഗിച്ചുകൊണ്ട് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ വളര്‍ത്തുക എന്നത് സര്‍ക്കാരിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് സ്‌കില്‍ കേരള - ഗ്ലോബല്‍ സ്‌കില്‍ സമ്മിറ്റിന്റെ സമാപനചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പ്രമുഖ തൊഴിലുടമകളുമായും നൈപുണ്യ ഏജന്‍സികളുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കാന്‍ സാധിച്ചത് സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തില്‍ തന്നെ നിന്നുകൊണ്ട് ആഗോളതലത്തില്‍ തൊഴില്‍ ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window