Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ റോഡുകളില്‍ പാന്‍മസാല ചവച്ചു തുപ്പുന്നത് ഇന്ത്യക്കാരോ? വൈറല്‍ വീഡിയോയെ തുടര്‍ന്ന് അന്വേഷണം
Text By: UK Malayalam Pathram
ഓണ്‍ലൈനില്‍ വൈറലായ ഫൂട്ടേജുകളില്‍ ലണ്ടന്‍ ബറോ ഓഫ് ഹാരോയിലെ ചവറ്റുകുട്ടകളിലും റോഡുകളിലും ചുവന്ന കറകള്‍. ലണ്ടനിലെ തെരുവുകളില്‍ പാന്‍ കറകള്‍ പടരുന്നത് കാണിക്കുന്ന ഒരു വീഡിയോയാണിത്. ഇതു പ്രതിഷേധത്തിന് കാരണമായി. കുടിയേറ്റ സമൂഹങ്ങളില്‍ ചിലരാണ് റോഡരികില്‍ പാന്‍മസാല ചവച്ചു തുപ്പുന്നതെന്ന് ആളുകള്‍ കമന്റ് ചെയ്തു.


ഹാരോ ഓണ്‍ലൈന്‍ പങ്കിട്ട റിപ്പോര്‍ട്ട് പറയുന്നത്, റെയ്നേഴ്സ് ലെയ്നിലും നോര്‍ത്ത് ഹാരോയിലുമാണ് ഈ കറകള്‍ കൂടുതലായി കാണപ്പെടുന്നത് എന്നാണ്. ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും ടേക്ക്അവേ റെസ്റ്റോറന്റുകള്‍ക്കും പുറത്ത് ഈ കറകള്‍ സാധാരണമായി മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു. ''ഹാരോയില്‍ പാന്‍ തുപ്പല്‍ ഒരു വലിയ പ്രശ്നമായി മാറുകയാണ് - റെയ്നേഴ്സ് ലെയ്നില്‍ നിന്ന് നോര്‍ത്ത് ഹാരോയിലേക്ക് കറകള്‍ പടരുന്നു. കൂടുതല്‍ നടപടിയെടുക്കണമെന്ന് താമസക്കാര്‍ ആവശ്യപ്പെടുന്നു,'' എന്നാണ് അടിക്കുറിപ്പ്.
ഈ കറകള്‍ കൂടുതല്‍ സാധാരണമായിരിക്കുന്നു എന്നാണ് - പ്രത്യേകിച്ച് ഗുട്ട്കയും ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന പുറത്തെ കടകളിലും ടേക്ക്അവേ റെസ്റ്റോറന്റുകളിലും.
 
Other News in this category

 
 




 
Close Window