Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  12-08-2025
ആറു വയസുകാരി മലയാളി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐറിഷ് ഉപ പ്രധാനമന്ത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ 'ഭീകരവും ഹൃദയഭേദകവുമായ സംഭവം' എന്നാണ് വിശേഷിപ്പിച്ചത്.

അയര്‍ലന്‍ഡില്‍ ഏകദേശം 80,000 ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ

Full Story
  12-08-2025
യുകെയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ്

ലണ്ടന്‍: ലണ്ടനില്‍ ട്രെയിനില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കന്‍ ലണ്ടനിലെ ഹാമര്‍സ്മിത്ത് ആന്‍ഡ് സിറ്റി ലൈനില്‍ നടന്ന സംഭവത്തിലാണ് പൊലീസ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മര്‍ദിച്ചതിന് സഹയാത്രികര്‍ക്കെതിരെ കേസെടുത്തത്. വെളുത്ത ടീ ഷര്‍ട്ടും പാന്റ്‌സും ഹെഡ്ഫോണും ധരിച്ച് ട്രെയിനില്‍ പ്രവേശിച്ച യുവാവ്, ആപ്റ്റണ്‍ പാര്‍ക്കില്‍ ട്രെയിന്‍ എത്തിയതോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാന്റ്‌സ് അഴിച്ചിട്ട് ബെല്‍റ്റ് കഴുത്തില്‍ തൂക്കിയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാനും പാന്റ്‌സ്

Full Story
  12-08-2025
കാഴ്ചക്കുറവും മദ്യപാനവും, ബ്രിട്ടനില്‍ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു വര്‍ഷം അപകടങ്ങളില്‍ 1600 പേരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നതായിട്ടാണ് കണക്കുകള്‍. ഇതിന് മാറ്റം വരുത്താനും അപകടങ്ങള്‍ ഒഴിവാക്കാനുമായി സര്‍ക്കാര്‍ റോഡ് സേഫ്റ്റി സ്ട്രാറ്റജി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന സേഫ്റ്റി സ്ട്രാറ്റജിയില്‍ ഉള്‍പ്പെടുത്തി പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു മുമ്പുള്ള കണ്ണ് പരിശോധന കര്‍ശനമാക്കുന്നതാണ് പരിഷ്‌കരണങ്ങളില്‍ ഒന്നാമത്തേത്. ഇവര്‍ക്ക് ഡിമെന്‍ഷ്യ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. അടുത്തിടെ നടന്ന നാല് അപകടമരണങ്ങളില്‍

Full Story
  12-08-2025
ബ്രിട്ടന്‍ ചുട്ടുപൊള്ളുന്നു

ലണ്ടന്‍: സാധാരണ വേനല്‍ ചൂട് ബ്രിട്ടിഷുകാര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉപോത്പന്നമായ ഹീറ്റ് വേവ് അഥവാ ഉഷ്ണതരംഗം സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ വേനല്‍ക്കാലത്തെ നാലാമത്തെ ഉഷ്ണതരംഗം ഇന്നു മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചുട്ടുപൊള്ളിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് മിഡ്ലാന്‍ഡ്സില്‍ 34 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുമെന്നാണ് പ്രവചനം. 30 ഡിഗ്രിക്ക് മുകളിലാകും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളിലെ ശരാശരി താപനില.

Full Story
  11-08-2025
കവന്‍ട്രിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും
യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. യുഎഇയിലാണ് ജഫേഴ്‌സന്‍ ജനിച്ചുവളര്‍ന്നത്. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ക്കു ശ്രമിക്കുകയാണ് കുടുംബം. ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്.

ഷാര്‍ജയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫേഴ്‌സണ്‍ യു കെ യിലെ കോവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാഫിക് ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.
ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നാണ്
Full Story
  11-08-2025
അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്‌സ് ബോക്‌സ് ഡാറ്റ് പുറത്തുവിടണമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡറുകളില്‍ നിന്നുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്ത്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസം അന്വേഷണത്തിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു എന്നാണ് അവരുടെ വാദം.

വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് അപകടം നടന്ന് 28 മണിക്കൂറിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും, രണ്ടാമത്തേത് വീണ്ടെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. രണ്ടും ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഡാറ്റ വീണ്ടെടുക്കലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കോക്ക്പിറ്റ് ഓഡിയോയും 49 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റയും ലഭിച്ചുവെന്നാണ് ദേശീയ
Full Story
  11-08-2025
യുകെയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു: വിട പറഞ്ഞത് ആല്‍വിന്‍ സെബാസ്റ്റ്യന്‍
യോര്‍ക്കില്‍ റിപ്പോണില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശി ആല്‍വിന്‍ സെബാസ്റ്റ്യനാണ് (24) മരിച്ചത്. മാതാപിതാക്കള്‍: സെബാസ്റ്റ്യന്‍ ദേവസ്യ, ലിസി ജോസഫ്. സഹോദരങ്ങള്‍ - അലിന സെബാസ്റ്റ്യന്‍, അലക്സ് സെബാസ്റ്റ്യന്‍. സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്.

നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിയെങ്കിലും ആല്‍വിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Full Story
  11-08-2025
30 വര്‍ഷം യുകെയില്‍ ജോലി ചെയ്ത ഇന്ത്യക്കാരനെ നാടുകടത്തി

ലണ്ടന്‍: 30 വര്‍ഷം യുകെയില്‍ ജോലി ചെയ്ത ഇന്ത്യക്കാരനെ നാടുകടത്തിയെന്ന് അവകാശപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പഞ്ചാബി സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനെ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ വിമാനത്താവളത്തില്‍ യാത്രയാക്കാനെത്തിയതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ടിക്ടോക്കില്‍ വൈറലായ വീഡിയോ പിന്നീട് ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോയില്‍ മൂന്നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരാളെ വിമാനം കയറ്റിവിടാനെത്തിയതായിരുന്നു. 30 വര്‍ഷത്തിന് ശേഷം യുകെയില്‍ നിന്നും നാടുകടത്തുന്നു എന്ന കുറിപ്പോടെയാണ് യുബി1യുബി2 എന്ന ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Full Story
[158][159][160][161][162]
 
-->




 
Close Window