Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  11-08-2025
പലസ്തീന്‍ ആക്ഷന് ബ്രിട്ടനില്‍ നിരോധനം

ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീന്‍ ആക്ഷന്' നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ സെന്‍ട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചവരില്‍ 466 പേരെയാണ് മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും അതില്‍ അഞ്ചുപേര്‍ പോലീസിനെ ആക്രമിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ പോലീസ് ഉദ്യോ?ഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം യുകെ സര്‍ക്കാര്‍ ''ഭീകര സംഘടന'' എന്ന്

Full Story
  11-08-2025
ബ്രിട്ടന്റെ എഫ്-35 പോര്‍വിമാനം ജപ്പാനില്‍ അടിയന്തരമായി നിലത്തിറക്കി

ടോക്യോ: യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ട്. യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ എഫ്-35ബി യുദ്ധവിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയതെന്നും ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ചില സര്‍വീസുകള്‍ വൈകിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. ജൂണ്‍ 14-ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി

Full Story
  11-08-2025
വൈക്കം സ്വദേശി ബ്രിട്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ വൈക്കം സ്വദേശിയായ മലയാളി യുവാവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. മിഡില്‍സ്ബറോയില്‍ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യന്‍ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യന്‍ (24) ആണ് വെള്ളിയാഴ്ച രാത്രി യോര്‍ക്ഷറലെ എ-1 (എം) മോട്ടോര്‍വേയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍ - അലീന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍. വെള്ളിയാഴ്ച രാത്രി 10:43ന് യോര്‍ക്കിലെ റിപ്പോണ്‍ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മില്‍ ജങ്ഷന്‍ -50ന സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കവേയാണ് ലെയ്ന്‍ തെറ്റിയുള്ള അപകടം എന്നാണ് വിവരം. എയര്‍

Full Story
  11-08-2025
ഇന്ത്യക്കാര്‍ക്കെതിരേ വംശീയാക്രമണം: നടപടി ഉറപ്പുനല്‍കി അയര്‍ലന്‍ഡ് പൊലീസ്

ലണ്ടന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണങ്ങള്‍ പതിവായതോടെ സമാശ്വാസ നടപടികളുമായി പൊലീസ്. ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയുമായി (എഫ്‌ഐസിഐ) ചര്‍ച്ച നടത്തിയ അയര്‍ലന്‍ഡ് പൊലീസിലെ ഡൈവേഴ്‌സിറ്റി യൂണിറ്റ് ശക്തമായ നടപടികള്‍ ഉറപ്പുനല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുമുണ്ട്.

തലസ്ഥാനമായ ഡബ്ലിനിലും മറ്റു ഭാഗങ്ങളിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം നടന്നിരുന്നു. കോട്ടയത്തു നിന്നുള്ള ദമ്പതികളുടെ മകളായ 6 വയസ്സുകാരിയാണ് ഒടുവില്‍ ആക്രമണത്തിന് ഇരയായത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു വെളിയില്‍

Full Story
  10-08-2025
യുകെയില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം ഭാര്യ നാട്ടില്‍ പോയ സമയത്ത്
മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ്(26) മരിച്ചത്. കെയര്‍ ഹോം ജീവനക്കാരനാണ് വൈഷ്ണവ്.
സൗത്ത് യോര്‍ക്ഷെയറിനു സമീപം റോഥര്‍ഹാമിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ അവധിയെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്നു. 2021 ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.

മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
Full Story
  10-08-2025
വിമാനത്തില്‍ കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയ ബിസിനസുകാരന് വന്‍ കടബാധ്യത

ഹീത്രോ: വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന്‍ പൗരനായ സല്‍മാന്‍ ഇഫ്തിഖറിന് (37) 1.7 ദശലക്ഷം പൗണ്ട് കടബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ബക്കിങ്ങാംഷയറിലെ ഐവറിയില്‍ ആറ് കിടപ്പുമുറികളുള്ള ആഡംബര വസതിയില്‍ നിന്നാണ് ലണ്ടനില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ അറസ്റ്റിലായത്. രണ്ട് തവണ വിവാഹിതനായ ഇയാള്‍ എറം സല്‍മാന്‍ (38) എന്ന ഭാര്യയുമായി ചേര്‍ന്നാണ് ലണ്ടനിലെ ബിസിനസ് നടത്തുന്നത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വിര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നതും എറം സല്‍മാനായിരുന്നു. റേഞ്ച് റോവര്‍, ബെന്റ്‌ലി, റോയല്‍സ് റോയ്‌സ് തുടങ്ങിയ ഒട്ടേറെ ആഡംബര കാറുകളും

Full Story
  10-08-2025
ആറു വയസുകാരിക്ക് നേരേ നടന്ന വംശീയാക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി മാതാപിതാക്കള്‍

കോട്ടയം: 6 വയസ്സ് മാത്രമുള്ള മകള്‍ നേരിട്ട വംശീയാക്രമണം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ കെ.എസ്. നവീനും അനുപ അച്യുതനും. വംശീയാക്രമണത്തിന് എതിരെ ഡബ്ലിനില്‍ എല്ലാ രാജ്യക്കാരെയും ഒരുമിച്ച് ചേര്‍ത്തു പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സംഘടനകളും സാമൂഹിക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സസ് സംഘടനകളും കൂട്ടായ്മകളും പ്രതിഷേധത്തില്‍ പങ്കുചേരും. ഐറിഷ് സംഘടനകളെയും വ്യക്തികളെയും കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ശ്രമം. തിങ്കളാഴ്ച ഉപപ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം തീയതി

Full Story
  10-08-2025
ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, വേദനയില്‍ സഹോദരി

ലണ്ടന്‍: വിമാന അപകടത്തില്‍ മരിച്ച സഹോദരന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം ലഭിച്ചത് കുടുംബത്തിന്റെ വേദന വര്‍ധിപ്പിക്കുന്നുവെന്ന് സഹോദരനെ നഷ്ടപ്പെട്ട യുവതി. ജൂണ്‍ 12ന് നടന്ന അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച ഫിയോംഗല്‍ ഗ്രീന്‍ലോ-മീക്കിന്റെ സഹോദരി അര്‍വെന്‍ ഗ്രീന്‍ലോ ആണ് സഹോദരന്റെ മൃതദേഹം തെറ്റായി ലഭിച്ചതില്‍ വേദന അറിയിച്ചത്. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഹമ്മദാബാദില്‍ ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുണ്ടായ വിമാന അപകടത്തില്‍ ഒരു യാത്രക്കാരനൊഴിച്ച് 241 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 53 ബ്രിട്ടിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഇന്ത്യയില്‍ വിവാഹ

Full Story
[159][160][161][162][163]
 
-->




 
Close Window