Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  10-08-2025
തത്തയുടെ വാക്ക് കേട്ട് പൊലീസ്, പിടിയിലായത് വന്‍ മയക്കുമരുന്ന് സംഘം

ബ്ലാക്ക്പൂള്‍: ലഹരിവില്‍പന നടത്തുന്ന സംഘത്തെ പിടികൂടാന്‍ സഹായിച്ച തത്തയുടെ വിഡിയോ പുറത്തുവിട്ട് ലങ്കാഷര്‍ പൊലീസ്. '25ന് രണ്ട്' എന്ന് ലഹരിസംഘം ഉപയോഗിക്കുന്ന കോഡ് തത്ത പറയുന്നതാണ് പൊലീസിനെ സഹായിച്ചത്. തത്തയില്‍നിന്ന് ലഭിച്ച കോഡും പൊലീസ് ശേഖരിച്ച മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ 15 പേര്‍ പിടിയിലായി. കേസിന് ആസ്പദമായ സംഭവം നടന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിലാണ്. ബ്ലാക്ക്പൂളിലെ ചില വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഹെറോയിന്‍, കൊക്കെയ്ന്‍, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ ജയിലില്‍ കഴിയുന്ന ആദം ഗാര്‍നെറ്റ് (35) ആണ് ഈ ലഹരിവില്‍പന ശൃംഖല നിയന്ത്രിച്ചിരുന്നതെന്ന്

Full Story
  10-08-2025
മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടന്‍: മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപമുള്ള റോഥര്‍ഹാമിലെ താമസ സ്ഥലത്താണ് കെയര്‍ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെക്‌സ്ബറോ പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക

Full Story
  09-08-2025
അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരേയുള്ള വംശീയാക്രമണം തുടരുന്നു, അമ്പത്തിയൊന്നുകാരന്‍ ആക്രമിക്കപ്പെട്ടു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വര്‍ഷമായി അയര്‍ലണ്ടില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ 51കാരന് നേരെയാണ് ഏറ്റവുമൊടുവില്‍ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലില്‍ ഷെഫായ ലക്ഷ്മണ്‍ ദാസിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളഞ്ഞു. നാല് ദിവസം മുന്‍പ് ഇന്ത്യന്‍ വംശജയായ ആറ് വയസുകാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം.

ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് ഡബ്ലിന്‍ ലൈവ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷ് പൗരനായ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഫോണും പണവും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇലക്ട്രിക്

Full Story
  09-08-2025
പലിശനിരക്ക് നാലു ശതമാനമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് പലിശ നിരക്ക് 4.25 ശതമാനത്തില്‍ നിന്നും നാല് ശതമാനത്തിലേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. മോര്‍ഗേജ് നിരക്കുകളും മറ്റു ബാങ്ക് വായ്പാ പലിശയും കുറയാന്‍ ഈ തീരുമാനം വഴിവയ്ക്കും. ഒപ്പം സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനത്തിലും കുറവ് സംഭവിക്കും. പണപ്പെരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്ക് നിലനിര്‍ത്താനായാല്‍ ഈ വര്‍ഷം അവസാനത്തോടെ ബേസിക് പലിശനിരക്ക് നാലു ശതമാനത്തിന് അടുത്തേക്കോ അതിനു താഴേക്കോ എത്തിച്ചേക്കുമെന്ന് സാമ്പത്തിക

Full Story
  09-08-2025
ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു

ലണ്ടന്‍: ജോലിക്കായി പെന്റിത്തിലേക്ക് പോകുന്നതിനിടെ ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിച്ച് ബ്രിട്ടിഷ് യുവതി മരിച്ച സംഭവത്തില്‍ കാറിന്റെ ടയര്‍ പൊട്ടിയിരുന്നതായി ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട്. ട്രാവല്‍ കമ്പനിയായ കാന്‍ഡൂ അഡ്വഞ്ചേഴ്‌സിന്റെ സെയില്‍സ് കണ്‍സള്‍ട്ടന്റായിരുന്ന ലോറന്‍ മക്ഫാര്‍ലാന്‍ഡിന് (30) മരിച്ച സംഭവത്തിലാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 11ന് കംബ്രിയയിലെ കെസ്വിക്കിന് സമീപം എ 66 ലൂടെ വാഹനമോടിക്കുന്നതിനിടെയാണ് ലോറന്‍ മക്ഫാര്‍ലാന്‍ഡ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആംബുലന്‍സുമായി കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് തന്നെ ലോറന്റെ മരണം സംഭവിച്ചിരുന്നു.

ടയര്‍

Full Story
  09-08-2025
ലണ്ടനില്‍ ട്രെയ്‌നില്‍ പാന്റ് അഴിച്ചിട്ട് യുവാവിന്റെ നഗ്നതാ പ്രദര്‍ശനം

ലണ്ടന്‍: ലണ്ടനില്‍ ട്രെയിനില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ഇന്നലെ വൈകിട്ട് 3.30ന് കിഴക്കന്‍ ലണ്ടനിലെ ഹാമര്‍സ്മിത്ത് ആന്‍ഡ് സിറ്റി ലൈനിലായിരുന്നു സംഭവം. വെളുത്ത ടീ ഷര്‍ട്ടും പാന്റ്‌സും ഹെഡ്ഫോണും ധരിച്ച് ട്രെയിനില്‍ പ്രവേശിച്ച യുവാവ്, അപ്ടന്‍ പാര്‍ക്കില്‍ ട്രെയിന്‍ എത്തിയതോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാന്റ് അഴിച്ചിട്ട് ബെല്‍റ്റ് കഴുത്തില്‍ തൂക്കിയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാനും പാന്റ് വീണ്ടും ധരിക്കാനും സഹയാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍

Full Story
  09-08-2025
ജാമ്യത്തില്‍ ഇറങ്ങിയിട്ടും ശല്യം തുടര്‍ന്നു, മലയാളി യുവാവിനെ യുകെയില്‍ നിന്ന് നാടുകടത്തിയേക്കും

ലണ്ടന്‍: വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ മലയാളി യുവാവിന് ജയില്‍ ശിക്ഷയും നാടുകടത്തല്‍ ഭീഷണിയും. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ ആശിഷ് ജോസ് പോള്‍ (26) എന്ന യുവാവിനാണ് വിദേശിയായ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍ ജയില്‍ ശിക്ഷ ലഭിച്ചത്. എന്നാല്‍ അഭ്യര്‍ത്ഥന നിരസിച്ചിട്ടും ശല്യം തുടര്‍ന്നതിനാണ് യുവതിയുടെ പരാതിയിന്മേല്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതെന്നാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നല്‍കിയത്.

ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പില്‍ ജോലി ചെയ്യവേയാണ് കേസില്‍ ഉള്‍പ്പെട്ടത്. ഒപ്പം ജോലി ചെയ്ത

Full Story
  08-08-2025
ബലാത്സംഗ ആരോപണത്തില്‍ പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് താരം യുകെയില്‍ അറസ്റ്റില്‍

മാഞ്ചസ്റ്റര്‍: ബലാത്സംഗ ആരോപണത്തില്‍ പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് താരം യുകെയില്‍ അറസ്റ്റിലായി. പാക്കിസ്ഥാന്‍ 'എ' ടീമംഗം അംഗം ഹൈദര്‍ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാന്‍ 'എ' ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈദര്‍ അലിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ വച്ച് 'എംസിഎസ്എസി' ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഹൈദര്‍ അലിയെ അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

Full Story
[160][161][162][163][164]
 
-->




 
Close Window