Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  13-08-2025
നിലവിലുള്ള സാഹചര്യം അനുകൂലമല്ല, അയര്‍ലന്‍ഡിലെ ഇന്ത്യാ ഡേ ആഘോഷങ്ങള്‍ മാറ്റിവച്ചു

ഡബ്ലിന്‍: ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടര്‍ന്നാണ് ആഘോഷം മാറ്റിയതെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ അറിയിച്ചു. 'ഇന്ത്യ ദിനം ആഘോഷിക്കാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങള്‍ കരുതുന്നു' എന്നാണ് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ പ്രശാന്ത് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2015 മുതല്‍ ഐറിഷ് സര്‍ക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത് ഏറെ

Full Story
  13-08-2025
അപ്പീല്‍ പോകും മുന്‍പെ ക്രിമിനലുകളെ നാടുകടത്തല്‍, യുകെ പട്ടികയില്‍ ഇന്ത്യയും

ലണ്ടന്‍: വിദേശികളായ ക്രിമിനലുകളെ അപ്പീലിനു മുന്‍പുതന്നെ യുകെയില്‍നിന്ന് ഉടനടി നാടുകടത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഇതനുസരിച്ച്, ക്രിമിനല്‍ കേസ് പ്രതികളായി ജയിലിലുള്ള ഇന്ത്യക്കാരെ അവരുടെ അപ്പീലില്‍ തീരുമാനമാകുംമുന്‍പു തന്നെ നാടുകടത്താനുള്ള വഴിയൊരുങ്ങി. അപ്പീല്‍ നല്‍കണമെങ്കില്‍, സ്വന്തം രാജ്യത്തിരുന്ന് ആകാം.

ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുള്ള പട്ടികയിലേക്കാണ് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലിപ്പോള്‍ 23 രാജ്യങ്ങളായി. ശിക്ഷാവിധിയുണ്ടായാലുടന്‍ വിദേശികളെ നാടുകടത്തുമെന്ന നയപരിഷ്‌കാരവും ബ്രിട്ടിഷ് സര്‍ക്കാര്‍

Full Story
  13-08-2025
ഞാന്‍ യുകെയില ഡോക്ടറാണ്, എന്റെ സുഹൃത്ത് ആകാമോ

തിരുവനന്തപുരം: 'ഞാന്‍ യുകെയിലെ ഡോക്ടര്‍. എനിക്ക് ബന്ധുക്കളില്ല. സുഹൃത്താകുമോ' എന്ന അഭ്യര്‍ഥനയുമായി ഡേറ്റിങ് ആപ്പുകളില്‍ വരുന്നവരുടെ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമാകുന്നത് ഒട്ടേറെപ്പേര്‍ക്ക്. നാണക്കേട് ഭയന്ന് പലരും നഷ്ടം പൊലീസിനെ അറിയിക്കാറില്ല. സമൂഹമാധ്യമങ്ങളില്‍ ഡേറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുന്നവരുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം.

ദിവസങ്ങള്‍ നീളുന്ന ചാറ്റിങ്ങിനിടെ പിറന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങള്‍ ചോദിച്ചറിയും. ആ ദിവസം സമ്മാനമായി അയയ്ക്കുന്ന ഡയമണ്ട് നെക്ലേസിന്റെ ഫോട്ടോ ഷെയര്‍ ചെയ്യും. നെക്ലേസ് വന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നികുതിയടച്ചിട്ടില്ലെന്നും പറഞ്ഞ് കസ്റ്റംസില്‍

Full Story
  13-08-2025
അയര്‍ലന്‍ഡില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാനത്താവള അധികൃതര്‍ നഷ്ടപ്പെടുത്തി

ഡബ്ലിന്‍/കൊല്ലം: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാനാധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോഡില്‍ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും 4 ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന്

Full Story
  13-08-2025
അമിതമായി മദ്യപിച്ച് ബാറില്‍ നിന്ന് ഇറക്കിവിട്ടു, പിന്നാലെ അപകടം, മരണത്തില്‍ ബ്രിട്ടീഷ് യുവതി കുറ്റമേറ്റു

പെര്‍ത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍ 51കാരന്‍ മരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ കോടതി മുന്‍പാകെ യുവതി കുറ്റമേറ്റത്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിത അലീസിയ കെംപ് (25) വിധി കാത്ത് ഓസ്‌ട്രേലിയയില്‍ തടവില്‍ കഴിയുകയാണ്.

സുഹൃത്തിനൊപ്പമാണ് ഇവര്‍ മെയ് മാസം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എത്തിയത്. ഇവിടെ ഒരു ബാറില്‍ കയറി അമിതമായി മദ്യപിച്ച അലീസിയയെയും സുഹൃത്തിനെയും ഇവിടെ നിന്നും പുറത്താക്കി. പിന്നീട് ഇരുവരും ഇലക്ട്രിക് സ്‌കൂട്ടറുമായി മുന്നോട്ട്

Full Story
  12-08-2025
കാഴ്ച പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് നിയന്ത്രണം: യുകെയില്‍ പുതിയ നിയമം വരുന്നു
കാഴ്ച പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യത. യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കാഴ്ചശക്തി കുറവുള്ള ഡ്രൈവര്‍മാര്‍ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ യുകെയുടെ ലൈസന്‍സിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണര്‍ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്‌കോട്ട്‌ലന്‍ഡിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്
Full Story
  12-08-2025
6 വയസ്സുള്ള മലയാളി പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് അയര്‍ലണ്ട് ഉപപ്രധാനമന്ത്രി
ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ 'ഭീകരവും ഹൃദയഭേദകവുമായ സംഭവം' എന്നാണ് വിശേഷിപ്പിച്ചത്.

അയര്‍ലന്‍ഡില്‍ 80,000 ഓളം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ നിലനില്‍പില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇന്ത്യന്‍ സാന്നിധ്യം
Full Story
  12-08-2025
മലയാളികളായ ഐറിഷ് മുന്‍ മേയറും കൗണ്‍സിലറായ മകനും വിവാദത്തില്‍

ഡബ്ലിന്‍: വിദേശ നഴ്സുമാരില്‍ നിന്ന് അയര്‍ലന്‍ഡിലെ നഴ്സിങ് ഹോമുകളില്‍ ജോലി ചെയ്യുന്നതിന് മലയാളികളായ പ്രാദേശിക കൗണ്‍സിലര്‍മാര്‍ പണം ഈടാക്കിയെന്ന് ആരോപണം. അയര്‍ലന്‍ഡിലെ ഭരണകക്ഷി മുന്നണിയിലെ ഫിനഗേല്‍ പാര്‍ട്ടി അംഗങ്ങളായ ബേബി പെരേപ്പാടന്‍, മകന്‍ ബ്രിട്ടോ പെരേപ്പാടന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. കുടിയേറ്റ നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്ന ഏജന്‍സികള്‍ നിയമവിരുദ്ധമായ ഏജന്‍സി ഫീസ് ഈടാക്കുന്നത് അയര്‍ലന്‍ഡില്‍ കുറ്റകരമാണ്. എന്നാല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്നുവെന്ന് ആരോപണമുള്ള എയ്ഞ്ചല്‍ കെയര്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന റിക്രൂട്ടിങ് കമ്പനി ഏജന്‍സി ഫീസ് ഈടാക്കിയതിനെ കുറിച്ച് മൂന്ന് കുടിയേറ്റ നഴ്സുമാരാണ് പരാതിപ്പെട്ടത്.

Full Story
[157][158][159][160][161]
 
-->




 
Close Window