ലണ്ടന്‍: ലണ്ടനില്‍ ട്രെയിനില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കന്‍ ലണ്ടനിലെ ഹാമര്‍സ്മിത്ത് ആന്‍ഡ് സിറ്റി ലൈനില്‍ നടന്ന സംഭവത്തിലാണ് പൊലീസ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മര്‍ദിച്ചതിന് സഹയാത്രികര്‍ക്കെതിരെ കേസെടുത്തത്. വെളുത്ത ടീ ഷര്‍ട്ടും പാന്റ്‌സും ഹെഡ്ഫോണും ധരിച്ച് ട്രെയിനില്‍ പ്രവേശിച്ച യുവാവ്, ആപ്റ്റണ്‍ പാര്‍ക്കില്‍ ട്രെയിന്‍ എത്തിയതോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാന്റ്‌സ് അഴിച്ചിട്ട് ബെല്‍റ്റ് കഴുത്തില്‍ തൂക്കിയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാനും പാന്റ്‌സ് വീണ്ടും ധരിക്കാനും സഹയാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല.
തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ സഹയാത്രക്കാര്‍ ശ്രമിച്ചതോടെ യുവാവ് ഇവരെ ബെല്‍റ്റ് ഉപയോഗിച്ച് ആക്രമിച്ചു. ബെല്‍റ്റ് പിടിച്ചുവാങ്ങിയ ശേഷം സഹയാത്രക്കാര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ട്രെയിനില്‍ നിന്ന് ബലമായി യുവാവിനെ പിടിച്ച് പുറത്തിറക്കിയ സഹയാത്രക്കാര്‍ ഇയാളെ പിന്നീട് പൊലീസിന് കൈമാറി. യുവാവിന് സഹയാത്രക്കാരില്‍ നിന്ന് മര്‍ദനമേറ്റതായി സ്ഥിരീകരിച്ചു. ഈ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
(Disclaimer : വാര്‍ത്തയുടെ കൂടെയുള്ള ചിത്രം യുകെ മലയാളം പത്രത്തിന്റേത് അല്ല. ചിത്രം CrimeLDN, chickenstripssa എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന്)